2015 ജനുവരി 26, തിങ്കളാഴ്‌ച

തന്‍റെ നഗ്ന ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഡാനിഷ് ജേര്‍ണലിസ്റ്റ്



 thande nagna chithrangal moshdikkappettuvenn danish jernalist

 ലണ്ടന്‍: തന്‍റെ നഗ്ന ചിത്രങ്ങള്‍ മോഷ്ടിച്ച്‌ പുറത്തുവിട്ടവര്‍ക്കെതിരെ ഡാനിഷ് പത്രപ്രവര്‍ത്തക എമ്മ ഹോള്‍ട്ടന്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്പാണ് എമ്മ ഹോള്‍ട്ടന്‍റെ പൂര്‍ണ്ണ നഗ്ന ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. എമ്മയുടെ കാമുകന്‍ തന്നെയാണ് ചിത്രങ്ങള്‍ മോഷ്ടിച്ച്‌ ഇന്‍റര്‍നെറ്റിലൂടെ പുറത്ത് വിട്ടത്. ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രചരിച്ച്‌ തുടങ്ങിയതോടെ എമ്മയ്ക്ക് നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. നിരവധി പേര്‍ അശ്ലീല സന്ദേശങ്ങളും അയച്ചുകൊണ്ടിരുന്നു. കുടുംബാംഗങ്ങളും എമ്മയ്‌ക്കെതിരെ രംഗത്ത് വന്നു. എന്നാല്‍ ഈ പീഡനങ്ങളൊന്നും എമ്മയെ തളര്‍ത്തിയില്ല. തന്നെ പരസ്യ വിചാരണ ചെയ്യുന്നവര്‍ക്കെതിരെ എമ്മ തന്നെ നേരിട്ട് രംഗത്ത് വന്നു. വിമര്‍ശകര്‍ക്ക് മറുപടിയായി ആദ്യം സ്വന്തം ടോപ്പ്‌ലെസ്സ് ചിത്രങ്ങള്‍ തന്നെ എമ്മ പുറത്തുവിട്ടു. പിന്നീട് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ എങ്ങനെ നേരിടണമെന്ന് എമ്മ തന്‍റെ വക ദീര്‍ഘമായ ഒരു ഉപദേശവും നല്‍കി. ഇതോടെ വിമര്‍ശകരുടെ വായടഞ്ഞു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ ഒരു വീഡിയോ സംഭാഷണത്തിലാണ് എമ്മ നഗ്നചിത്ര പ്രചരണത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്കും അവരുടെമാതാപിതാക്കള്‍ക്കും ഉപദേശവുമായി രംഗത്ത് വന്നത്. തനിക്ക് നേരിടേണ്ടി വന്നത് പോലെയുള്ള ഓണ്‍ലൈന്‍ വിപത്തുകള്‍ക്കെതിരെ എങ്ങനെ പോരാടണമെന്ന് എമ്മ തന്‍റെ അനുഭവത്തിലൂടെ വിവരിച്ചു. ഓരോ പെണ്‍കുട്ടിയും കണ്ടിരിക്കേണ്ടതെന്ന് എമ്മ തന്നെ വിശേഷിപ്പിക്കുന്ന ഈ വീഡിയോ യൂട്യൂബില്‍ 6 ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.https://www.youtube.com/watch?v=l2rhoCeYBqs

അഭിപ്രായങ്ങളൊന്നുമില്ല: