2015 ജനുവരി 31, ശനിയാഴ്‌ച

സംഭാഷണങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്തുന്ന ആപ്പുമായി ഗൂഗിള്‍


 sambhashanangal thathsamayam paribhashappeduthunna aappumayi gugil

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റിനു പിന്നാലെ, സംഭാഷണങ്ങള്‍ തത്സമയം പരിഭാഷപ്പെടുത്തുന്ന ആപ്ലിക്കേഷനുമായി ഗൂഗിളും രംഗത്ത്. ആന്‍ഡ്രോയ്ഡ് ആപ്പാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തേ മൈക്രോസോഫ്റ്റ് സ്‌കൈപ്പ് സംഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തുന്ന പ്രോഗ്രാം ഇറക്കിയിരുന്നു. സംസാര ഭാഷ മനസിലാക്കുകയും പ്രമുഖ ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തി അതിന്റെ ടെക്സ്റ്റ് അവതരിപ്പിക്കുകയുമാണ് ഗൂഗിള്‍ ആപ്പ് ചെയ്യുക. സംഭാഷണങ്ങള്‍ വേഗത്തില്‍ പരിഭാഷപ്പെടുത്തുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് ഗൂഗിള്‍ 2013 ല്‍ അറിയിച്ചിരുന്നു. ഇതുകൂടാതെ റോഡുകളിലെ സൈന്‍ ബോര്‍ഡിലെ വിവരങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ആപ്ലിക്കേഷനും ഗൂഗിള്‍ അടുത്തുതന്നെ അവതരിപ്പിക്കും. വിദേശങ്ങളിലെ സൈന്‍ ബോര്‍ഡുകള്‍ ഫോണില്‍ ചിത്രീകരിച്ചാല്‍ സ്‌ക്രീനില്‍ അതിന്റെ പരിഭാഷ കാണിക്കും എന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത.

അഭിപ്രായങ്ങളൊന്നുമില്ല: