ന്യൂഡല്‍ഹി • 3 ജി മൊബൈല്‍ സേവനത്തിനാവശ്യമായ റേഡിയോ തരംഗങ്ങളുടെ (സ്‌പെക്‌ട്രം) ലേലത്തിന് മെഗാഹെട്സില്‍ 3705 കോടി രൂപ അടിസ്ഥാന വിലയായി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഒരു ലക്ഷം കോടിയിലേറെ രൂപയാണ് ലേലത്തിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം.വിവിധ മന്ത്രാലയങ്ങള്‍ക്കു പ്രാതിനിധ്യമുള്ള ടെലികോം കമ്മീഷന്‍ നിര്‍ദ്ദേശിച്ച വിലയാണ് മന്ത്രിസഭ അംഗീകരിച്ചത്. മെഗാഹെട്സിന് 2720 കോടി രൂപയായിരുന്നു ടെലികോം നിയന്ത്രണ അതേറിറ്റി(ട്രായ്) ശുപാര്‍ശ ചെയ്തിരുന്നത്. ലേലം മാര്‍ച്ച് നാലിന് നടക്കും. 3ജി ടെലികോം സേവനത്തിനാവശ്യമായ 2100 മെഗാഹെട്സ് ബാന്‍ഡ് സ്‌പെക്‌ട്രം ഇപ്പോള്‍ സൈനികാവശ്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇതില്‍നിന്ന് 5 മെഗാഹെട്സ് ആണ് ഇപ്പോള്‍ സ്വതന്ത്രമാക്കുന്നത്. 17 ടെലികോം സര്‍ക്കിളുകളില്‍ ഇതു ലഭിക്കും. ടെലികോം വകുപ്പിന്‍റെ കൈവശമുള്ള 1900 മെഗാഹെട്സ് ബാന്‍ഡ് സ്‌പെക്‌ട്രം പകരം നല്‍കിയാല്‍ 15 മെഹാഹെട്സ് കൂടി വിട്ടു നല്‍കാമെന്ന് പ്രതിരോധ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്.മാര്‍ച്ച് നാലിന്‍റെ ലേലത്തില്‍ 2ജി, സിഡിഎംഎ സേവനങ്ങള്‍ക്ക് ആവശ്യമായ 800 മെഗാഹെട്സ്, 900 മെഗാഹെട്സ്, 1800മെഗാഹെട്സ് സ്‌പെക്‌ട്രവും ലേലം ചെയ്‌യുന്നുണ്ട്. രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ സ്‌പെക്‌ട്രം ലേലമായിരിക്കും ഇത്.
2015 ജനുവരി 29, വ്യാഴാഴ്‌ച
3ജി സ്‌പെക്‌ട്രം ലേലം മാര്‍ച്ച് നാലിന്: ലക്ഷ്യം ഒരു ലക്ഷം കോടി രൂപ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ