2015 ജനുവരി 27, ചൊവ്വാഴ്ച

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍




ന്യൂഡല്‍ഹി• എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ എസ്ടിഎഫ് (സ്‌പെഷല്‍ ടാസ്ക് പൊലീസ്) അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ പ്രശാന്ത് ബിശ്വാസ് (35) ആണ് അറസ്റ്റിലായത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബോണ്‍ഗാവില്‍ നിന്നുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഫോണ്‍ സന്ദേശം ലഭിച്ച നന്പര്‍ ട്രാക്ക് ചെയ്താണ് യുവാവിനെ കണ്ടെത്തിയതെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാന റാഞ്ചല്‍ ഭീഷണിയുമായി കൊല്‍ക്കത്തയിലെ എയര്‍ ഇന്ത്യ ഓഫിസില്‍ ഇന്നലെയാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഇതു കൂടാതെ ഡല്‍ഹി_കാബൂള്‍ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍പ്പോര്‍ട്ടുണ്ടായിരുന്നു. റിപ്പബ്ളിക്ക് ദിനത്തിനു യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ മുഖ്യാതിഥിയായി എത്തുന്ന പശ്ചാത്തലത്തില്‍ അതിനു മുന്‍പായി ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: