ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യചിത്രം ഫയര്‍മാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ദീപു കരുണാകരന്‍ സംവിധാനം ചെയ്‌യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. നഗരത്തിലുണ്ടാകുന്ന വന്‍തീപിടുത്തം അണയ്ക്കുവാന്‍ നേതൃത്വം നല്‍കുന്ന വിജയ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ കഥയാണ് ഫയര്‍മാന്‍.കുഞ്ഞനന്തന്‍റെ കട, ഗാങ്സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നൈല ഉഷയും മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്‌യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയായാണ് നൈല എത്തുക. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്‌യുന്നുണ്ട്.ക്രേസി ഗോപാലന്‍, തേജാഭായി എന്നീ ചിത്രങ്ങള്‍ ശേഷം ദീപു ഒരുക്കുന്ന ചിത്രമാണിത്. ഫയര്‍മാന്‍റെ ചിത്രീകരണം വളരെ കഷ്ടപാടുള്ളതായിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെ പറഞ്ഞിരുന്നു. ചിത്രത്തിലെ അധിക രംഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിനോടു മമ്മൂട്ടി കാണിച്ച സഹകരണം വിലമതിക്കാനാവാത്തതായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ