മഞ്ചേരി: ടിക്കറ്റ് സംവിധാനം ഓട്ടോറിക്ഷയില്‍ പ്രായോഗികമാണെന്ന് സ്ഥാപിക്കുകയാണ് മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ ട്രഷററുമായ മുജീബ്റഹ്മാന്‍ പത്തിരിയാല്‍. ഫെയര്‍ മീറ്ററും ടിക്കറ്റ് പ്രിന്‍ററും ഓട്ടോയില്‍ സ്ഥാപിച്ച് ഇത് നിയമാനുസൃതമാണെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനെ ബോധ്യപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട് മുജീബ്. സാധാരണ ഉപയോഗിക്കുന്ന ഫെയര്‍ മീറ്റര്‍ തന്നെയാണ് മുജീബ് റഹ്മാന്‍െറ ഓട്ടോറിക്ഷയിലും. ഇത് നിര്‍മിക്കുന്ന കമ്ബനിയുമായി ബന്ധപ്പെട്ട് യാത്രക്കാരന് അറിയേണ്ട മുഴുവന്‍ വിവരങ്ങളും ചേര്‍ത്ത് അനുബന്ധ പ്രിന്‍ററും ഘടിപ്പിച്ചിരിക്കുകയാണ്. വാഹന നമ്ബര്‍, യാത്ര തുടങ്ങിയ സമയം, അവസാനിച്ച സമയം, ദൂരം, വെയിറ്റിങ് സമയം, മീറ്റര്‍ ഫെയര്‍, അഡീഷനല്‍ ചാര്‍ജ്, ആകെ ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ചേര്‍ത്ത ടിക്കറ്റാണ് യാത്രയുടെ അവസാനം ലഭിക്കുക. പൂര്‍ണമായും സുതാര്യം. യാത്രാനിരക്ക് രേഖപ്പെടുത്തി ടിക്കറ്റ് പ്രിന്‍റ് എടുക്കാനുള്ള ലളിത സംവിധാനം നടപ്പാക്കിയാല്‍ ഓട്ടോ സര്‍വീസിന്‍െറ പേരില്‍ ചൂഷണമോ തര്‍ക്കമോ ഉണ്ടാവില്ളെന്ന് മുജീബ് റഹ്മാന്‍ പറയുന്നു. പണം മുടക്കി യാത്രചെയ്യുന്നയാള്‍ക്ക് എത്ര ദൂരം യാത്ര ചെയ്തെന്നും നിയമാനുസൃതം ഇതിന്‍െറ ചാര്‍ജ് എത്രയാണെന്നും അറിയാന്‍ അവകാശമുണ്ട്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കാതെയും മീറ്ററുണ്ടെങ്കില്‍ പ്രവര്‍ത്തിപ്പിക്കാതെയും യാത്രക്കാരെ ചൂഷണം ചെയ്യുന്ന സ്ഥിതിയുണ്ട്. ഓടിയ ദൂരത്തിന് കൃത്യമായി പണം കിട്ടാതെ ഓട്ടോറിക്ഷക്കാര്‍ മടങ്ങേണ്ട സാഹചര്യമുണ്ടാവാറുണ്ട്. തര്‍ക്കത്തിന് ഇടയില്ലാതെ മുഴുവന്‍ വിവരങ്ങളും ടിക്കറ്റില്‍ പ്രിന്‍റ് ചെയ്താല്‍ ആധികാരിക രേഖയായിരിക്കുമെന്നും അധികം പണച്ചെലവില്ലാതെ ഇത് നടപ്പാക്കാമെന്നും മുജീബ് റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം ജില്ലാ ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ സുഷമനെ ഓട്ടോയില്‍ കയറ്റി അല്‍പദൂരം ഓടി ടിക്കറ്റ് മുറിച്ച് കൊടുത്താണ് മുജീബ് റഹ്മാന്‍ ചോദിച്ചത് എന്തുകൊണ്ട് ഇത് നടപ്പാക്കിക്കൂടെന്ന്. നേരത്തെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കാത്ത വിഷയത്തില്‍ അന്യായമായി ഓട്ടോ ഡ്രൈവര്‍മാരില്‍നിന്ന് സര്‍ക്കാര്‍ പണം പിരിച്ചത് തിരിച്ചു കൊടുക്കാതായതോടെ നിയമയുദ്ധം നടത്തി ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസയച്ച് സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് ബോധ്യപ്പെടുത്തിയയാളാണ് മുജീബ് റഹ്മാന്‍. വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ വര്‍ഷാവസാനം നിയമസഭയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നില്ളെന്നും വിവരാവകാശ കമീഷന്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നുമുള്ള വിവരങ്ങള്‍ മുജീബ് റഹ്മാന്‍ പുറത്ത് കൊണ്ടുവന്നിരുന്നു. പുതിയ ഓട്ടോമീറ്റര്‍ സംവിധാനം ഗതാഗത വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും മുഖവിലക്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഓട്ടോ ഡ്രൈവര്‍.
2015 ജനുവരി 31, ശനിയാഴ്‌ച
ഫെയര്‍ മീറ്ററിനൊപ്പം ടിക്കറ്റ് പ്രിന്‍ററും; മുജീബിന്‍െറ ഓട്ടോക്ക് പുതിയ വഴി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ