ജക്കാര്‍ത്ത• ജാവാ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനം തകരുന്നതിനു മുന്പ് അമിതവേഗതയില്‍ മുകളിലേയ്ക്ക് ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നതായി ഇന്തൊനീഷ്യ. ഇങ്ങനെ വളരെ വേഗതയില്‍ സഞ്ചാരപഥം ഉയര്‍ത്താന്‍ ശ്രമിച്ച ഉടന്‍ തന്നെ വിമാനം റാഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നുവെന്ന് ഇന്തൊനീഷ്യന്‍ ഗതാഗത മന്ത്രി ഇഗ്നേഷ്യസ് ജോനാന്‍ അറിയിച്ചു. റഡാറില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മിനിറ്റില്‍ 6,000 അടി വേഗതയിലാണ് പൈലറ്റ് വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ യാത്രാവിമാനങ്ങള്‍ ഇത്രയും വേഗതയില്‍ സഞ്ചാരപഥം ഉയര്‍ത്താറില്ല. സാധാരണയായി 1,000_2,000 അടി വേഗതയിലാണ് യാത്രാ വിമാനങ്ങള്‍ യാത്രാപഥം ഉയര്‍ത്തുന്നത്. 6,000 അടി വേഗതയില്‍ മുകളിലേക്ക് ഉയരാന്‍ യുദ്ധവിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.അപകടത്തിനു തൊട്ടുമുന്പുവരെ 32,000 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നത്. ഇത് 38,000 അടിയാക്കാന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് അനുമതി ചോദിച്ചിരുന്നു. പക്ഷേ അനുമതി കൊടുത്തില്ല.ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് ഇന്തൊനീഷ്യയിലെ സുരബായ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് 162പേരുമായി എയര്‍ ഏഷ്യ വിമാനം തകര്‍ന്നു വീണത്. രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 52 പേരുടെ മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.
2015 ജനുവരി 27, ചൊവ്വാഴ്ച
എയര്‍ഏഷ്യ വിമാനം മുകളിലേക്ക് കുതിച്ചത് മിനിറ്റില്‍ 6,000 അടി വേഗതയില്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ