2015 ജനുവരി 28, ബുധനാഴ്‌ച

ഇതാ, അമേരിക്കയുടെ 'അത്ഭുത പൂച്ച'


 itha, amerikkayude 'athbhutha pucha'

അഞ്ച് ദിവസം മുന്‍പാണ് ബാര്‍ട്ട് എന്ന പേരുള്ള പൂച്ച കാര്‍ ഇടിച്ച്‌ കൊല്ലപ്പെട്ടത് തലയ്ക്ക് പരിക്കേറ്റാണ് മരണം. അയല്‍ വാസിയുടെ കാറാണ് റോഡിന് വശത്ത് കൂടി നടക്കുകയായിരുന്നു പൂച്ചയെ തട്ടിയത്. ഫ്ലോറിഡയിലെ തമ്ബയിലെ ഹെലിസ് ഹട്ട്സണിന്റെയായിരുന്നു പൂച്ച. നല്ല രീതിയില്‍ രക്തം പോയ പൂച്ചയെ ഇവര്‍ വീടിന് അടുത്ത കുഴിച്ചിട്ടത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം തലയ്ക്ക് പരിക്കും ഏറ്റുവന്ന പൂച്ചയെ കണ്ട് വീട്ടുകാര്‍ ഞെട്ടി. അതാ പൂച്ച തിരിച്ച്‌ വന്നിരിക്കുന്നു. എന്നാല്‍ കഴുത്തിന്റെ എല്ലുകള്‍ ഒടിഞ്ഞ് തലയ്ക്ക് കാര്യമായ പരിക്കേറ്റ പൂച്ച ജീവിക്കുന്ന ശവശരീരം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് പക്ഷെ പ്രമുഖ ടിവി ചാനലുകളില്‍ എല്ലാം ഈ പൂച്ച താരമായി കഴിഞ്ഞു. അത്ഭുത പൂച്ച എന്നാണ് ഇതിനെ ചാനലുകള്‍ വിളിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: