2015 ജനുവരി 27, ചൊവ്വാഴ്ച

യാത്രക്കാരുടെ എണ്ണം: ദുബായ് വിമാനത്താവളം മുന്നില്‍


 

ദുബായ് • രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് രാജ്യാന്തര വിമാനത്താവളം ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തെ പിന്തള്ളി 7.05 കോടി യാത്രക്കാരുമായാണു ദുബായുടെ മുന്നേറ്റം. 2013ലെക്കാള്‍ യാത്രക്കാരുടെ വര്‍ധന 6.1%. 2014ല്‍ ഹീത്രൂ യാത്രക്കാരുടെ എണ്ണം 6.80 കോടി. പശ്ചിമ യൂറോപ്പിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന - 11,92,831. രണ്ടാമത് ഇന്ത്യയിലേക്കും - 9,36,449. ദുബായ് വിമാനത്താവളം പുറത്തുവിട്ട കണക്കുകള്‍പ്രകാരം ഇക്കഴിഞ്ഞ ഡിസംബറില്‍ മാത്രം യാത്രക്കാര്‍ 64,98,573. മുന്‍വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 7.5% വര്‍ധന. വ്യോമയാനരംഗത്തെ രാജ്യാന്തര കേന്ദ്രമായി ദുബായിയെ മാറ്റുകയാണു ലക്ഷ്യമെന്ന് ദുബായ് എയര്‍പോര്‍ട്സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു. ഒന്‍പതുകോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍തക്ക രീതിയില്‍ വിമാനത്താവളത്തില്‍ വിപുലീകരണം നടക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: