മെല്‍ബണ്‍: ബോളിവുഡ് സിനിമകളുടെ 'പ്രചോദനത്തില്‍' ഇഷ്ടം പിടിക്കാന്‍ രണ്ട് യുവതികളുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയ ഇന്ത്യക്കാരനെ കോടതി വെറുതെവിട്ടു. സന്ദേശ് ബലിഗ എന്ന യുവാവിനെയാണ് അദ്ദേഹത്തിന്‍െറ സാംസ്കാരിക പശ്ചാത്തലം കണക്കിലെടുത്ത് ഹൊബാര്‍ട്ട് മജിസ്ട്രേറ്റ് വെറുതെവിട്ടത്. ബോളിവുഡ് സിനിമകളുടെ തെറ്റായ സ്വാധീനത്തിലാണ് യുവതികളെ പിന്തുടര്‍ന്നതെന്ന ബലിഗയുടെ വാദമാണ് കോടതി അംഗീകരിച്ചത്. 2012-13 വര്‍ഷങ്ങളില്‍ ബലിഗ ഒരു യുവതിയെ 18 മാസവും മറ്റൊരു യുവതിയെ നാലുമാസവും പിന്തുടര്‍ന്നിരുന്നു. തുടര്‍ച്ചയായി പിറകെ നടക്കുകയും അഭ്യര്‍ഥന നടത്തുകയും ചെയ്താല്‍ ക്രമേണ യുവതിയുടെ പ്രണയം സ്വന്തമാക്കാന്‍ കഴിയുമെന്ന ചിന്ത ഹിന്ദി സിനിമകളില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്ന് ബലിഗ കോടതിയില്‍ പറഞ്ഞു. ഒരു ഇന്ത്യന്‍ യുവാവിനെ സംബന്ധിച്ച് തികച്ചും സാധാരണമായ ഒരു പ്രവൃത്തിയാണ് താന്‍ നടത്തുന്നതെന്നും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടുമെന്ന് ബലിഗ കരുതിയിരുന്നില്ളെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ഗ്രെഗ് ബാണ്‍സ് വാദിച്ചു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് നല്ലനടപ്പിന്‍െറ നിബന്ധന വെച്ചാണ് മജിസ്ട്രേറ്റ് മൈക്കല്‍ ഹില്‍ബലിഗയെ വെറുതെവിടാന്‍ തീരുമാനിച്ചത്. യുവാവ് സ്വയം കുറ്റമേറ്റതും വിധി അനുകൂലമാകുന്നതില്‍ നിര്‍ണായകമായി. മൂന്നുവര്‍ഷം മുമ്ബ് അക്കൗണ്ടിങ്ങ് വിദ്യാര്‍ഥിയായാണ് ബലിഗ ആസ്ട്രേലിയയില്‍ എത്തിയത്.
2015 ജനുവരി 31, ശനിയാഴ്‌ച
'ബോളിവുഡ് സ്റ്റൈലില്‍' സ്ത്രീകളെ പിന്തുടര്‍ന്ന ഇന്ത്യക്കാരനെ വെറുതെ വിട്ടു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ