2015 ജനുവരി 29, വ്യാഴാഴ്‌ച

നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്‍റെ എഡിറ്ററെ താനെ പൊലീസ് അറസ്റ്റ് ചെയ്തു

 
താനെ • പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്‍റെ എഡിറ്ററെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വാരികയായ ഷാര്‍ലി എബ്‌ദോയില്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിനാണ് അറസ്റ്റ്.അവദ്നാമ എന്ന പത്രത്തിന്‍റെ എഡിറ്റര്‍ ഷിരീന്‍ ദാല്‍വിയാണ് അറസ്റ്റിലായത്. നസ്രത്ത് അലി എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിരീനെ പൊലീസ് അറസ്റ്റ് ചെയ്തത്. താനെ കോടതിയില്‍ ഹാജരാക്കിയ ഷിരീന്‍ ദാല്‍വിക്ക് കോടതി ജാമ്യം അനുവദിച്ചു.ജനുവരി 17 പുറത്തിറങ്ങിയ പത്രത്തിലാണ് വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചത്. എന്നാല്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്നും മതപരമായി ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടിലെ്ലന്നുമാണ് എഡിറ്ററുടെ വാദം.

അഭിപ്രായങ്ങളൊന്നുമില്ല: