ചെന്നൈ:മലയാളത്തില്‍ മാത്രം ഒതുങ്ങി നിന്ന മഞ്ജുവാര്യര്‍ ഭാഷയുടെ അതിര്‍വരമ്ബുകള്‍ ഭേദിക്കുന്നു. ഇനി തമിഴ് സംസാരിക്കുന്ന മഞ്ജുവിനെ പ്രേക്ഷകര്‍ക്ക് കാണാം. തമിഴകത്തെ സൂപ്പര്‍ താരം സൂര്യയാണ് മഞ്ജുവിനെ തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്. മഞ്ജുവിനെക്കുറിച്ച് നേരത്തേ അറിയാമെങ്കിലും മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രമായ 'ഹൗ ഓള്‍ഡ് ആര്‍ യു' കണ്ടതിന് ശേഷമാണ് സൂര്യയ്ക്ക് ഇങ്ങനെയൊരു ആശയമുണ്ടായത്. ഉടന്‍ തന്നെ മഞ്ജുവിനെ വിളിച്ച് തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ചു. മഞ്ജു സമ്മതിച്ചതോടെ പിന്നെയെല്ലാം വേഗത്തിലായി. ഇതാദ്യമാണ് മഞ്ജു തമിഴില്‍ അഭിനയിക്കുന്നത്.ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. സെപ്തംബറില്‍ 'രണ്ടാമൂഴ'ത്തില്‍ മഞ്ജു അഭിനയിക്കും. സൂര്യയുടെ നായികയായല്ല മഞ്ജു എത്തുക. എന്നാല്‍ അതിശക്തമായ കഥാപാത്രമാണ് മഞ്ജുവിന് തമിഴില്‍ കാത്തിരിക്കുന്നത്.ഈ സിനിമയുടെ സംവിധായകനായി മുരുഗദോസിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സിനിമയെ കുറിച്ചുള്ള എല്ലാ വിവരവും അതീവരഹസ്യമായാണ് സൂക്ഷിക്കുന്നത്. വിഷുവിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. അതേസമയംവെങ്കിട്പ്രഭു സംവിധാനം ചെയ്യുന്ന സൂര്യയുടെ മാസ് എന്ന സിനിമ ഉടന്‍ തിയേറ്ററില്‍ എത്തും. നയന്‍താരയാണ് നായിക. ജയറാം, സമുദ്രകനി, പാര്‍ത്ഥിപന്‍, റിയാസ്ഖാന്‍, പ്രേംജി അമരന്‍ ഉള്‍പ്പെടെ വന്‍താരനരിതന്നെയുണ്ട്. സൂര്യമഞ്ജുവാര്യര്‍ സിനിമയിലും വന്‍താരനിരയുണ്ട്.പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയാണ് മഞ്ജുവാര്യര്‍ അഭിനയരംഗത്തേക്ക് എത്തിയത്. ഈ സിനിമയുടെ തമിഴ്പതിപ്പ് ഇപ്പോള്‍ ഒരുങ്ങുകയാണ്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ സൂര്യയുടെ ഭാര്യ ജ്യോതികയാണ് എത്തുക. തെലുങ്ക് പതിപ്പിലും ജ്യോതികയാണ് നായിക. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ സിനിമയിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. ഇനിയും പേരിടാത്ത ഈ സിനിമ വിഷുവിന് തിയേറ്ററില്‍ എത്തും.
2015 ജനുവരി 31, ശനിയാഴ്‌ച
തമിഴില്‍ അഭിനയിക്കാന്‍ മഞ്ജുവിന് സൂര്യയുടെ ക്ഷണം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ