ലഹോര്‍ • യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയ ഉടന്‍ പാക്കിസ്ഥാനില്‍ അതു സംബന്ധിച്ചു വാക്‌പോര് തുടങ്ങി. ഒബാമ രണ്ടാമതും ഇന്ത്യ സന്ദര്‍ശിച്ചു എന്നതു പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള നയതന്ത്രപരമായ പോരായ്മയാണു കാണിക്കുന്നതെന്നു കഴിഞ്ഞദിവസം തുറന്നടിച്ച പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് സര്‍വര്‍ സര്‍ക്കാരിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ രാജിവച്ചു. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ കടുത്ത വിമര്‍ശനമഴിച്ചുവിട്ട സര്‍വര്‍, ഒബാമയെ പാക്കിസ്ഥാനിലേക്കും കൊണ്ടുവരേണ്ടതായിരുന്നു എന്നു ചൂണ്ടിക്കാട്ടി. പ്രസ്താവന സംബന്ധിച്ചു സര്‍വറില്‍നിന്നു നവാസ് ഷരീഫ് വിശദീകരണം ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആരും വിശദീകരണം ആവശ്യപ്പെട്ടിട്ടിലെ്ലന്നാണു സര്‍വര്‍ പറയുന്നത്. രാജി പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍ സ്വീകരിച്ചു. പഞ്ചാബ് പ്രവിശ്യ നിയമസഭാ സ്പീക്കര്‍ റാണ ഇഖ്ബാല്‍ ഗവര്‍ണറുടെ താല്‍ക്കാലിക ചുമതല വഹിക്കും. ബ്രിട്ടിഷ് പൗരനായിരുന്ന സര്‍വര്‍ അത് ഉപേക്ഷിച്ചാണ് പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണറായത്. ബ്രിട്ടനില്‍ ബിസിനസ് ചെയ്തിരുന്ന സര്‍വര്‍ ബ്രിട്ടിഷ്
പാര്‍ലമെന്‍റിലെ ആദ്യ മുസ്ലിം അംഗമാകുകയും ചെയ്തിരുന്നു. നവാസ് ഷരീഫിന്‍റെ അനുമതിയില്ലാതെ ലണ്ടനില്‍ എംക്യുഎം നേതാവ് അല്‍താഫ് ഹുസൈനെ സര്‍വാര്‍ സന്ദര്‍ശിച്ചതും ഷരീഫിന്‍റെ വിദ്വേഷത്തിനിടയാക്കിയിരുന്നു. വേണ്ടതു നല്‍കാന്‍ ആവാത്തതിനാല്‍ രാജി'കുറച്ചു സമയം മുന്‍പു ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചു. ജനങ്ങള്‍ക്കു നല്‍കേണ്ടതു നല്‍കാന്‍ കഴിയാത്തതിനാലാണു രാജി. രാജി സമര്‍പ്പിക്കും മുന്‍പു ഫെയ്സ്ബുക്കില്‍ സര്‍വാര്‍ പോസ്റ്റ് ചെയ്തു. രാജി സമര്‍പ്പിച്ചശേഷം അദ്ദേഹം പറഞ്ഞു- 'എനിക്കു പാക്കിസ്ഥാന്‍ ജനങ്ങളെ ഗവര്‍ണര്‍ പദവിയിലല്ലാതെ കൂടുതല്‍ നന്നായി സേവിക്കാനാകും. നവാസ് ഷെരീഫ് എന്ന കുബേരന്‍ ഇസ്ലാമാബാദ് • പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനു സ്വന്തമായി വീടില്ല. പക്ഷേ 236 കോടി രൂപയുടെ സ്വത്ത് സ്വന്തമായുണ്ട്! ഇളയ സഹോദരന്‍ ഷഹബാസ് ഷരീഫിനാണെങ്കില്‍ 41.7 കോടി രൂപയുടെ സ്വത്തുണ്ട്. ഡോണ്‍ പത്രമാണ് ഷരീഫ് സഹോദരന്മാരുടെ സ്വത്തു സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. നവാസ് ഷെരീഫിനു പാക്കിസ്ഥാനില്‍ മാത്രമേ വസ്തുക്കളുള്ളൂ. അതേസമയം ഷഹബാസിനു ലണ്ടനില്‍ 15.3 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ