2015 ജനുവരി 28, ബുധനാഴ്‌ച

ഇന്ത്യ-ജിസിസി വ്യാപാര ഇടപാടില്‍ വന്‍ വളര്‍ച്ച


 

ഇന്ത്യയുമായി ജിസിസി രാജ്യങ്ങള്‍ക്കുള്ള വ്യാപാര ഇടപാടില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ചയെന്ന് പഠനറിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി നാല്‍പത്തിമൂന്ന് ശതമാനമായാണ് വര്‍ധിച്ചത്. ക!ഴിഞ്ഞ പത്ത് വര്‍ഷത്തിലെ റെക്കോര്‍ഡ് വളര്‍ച്ചയാണിതെന്ന് ഇകോണമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പഠനത്തില്‍ പറയുന്നു. ജിസിസി രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ടായിരത്തി പതിനാലില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടായതായാണ് ഇകണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിസിസി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന ഉല്‍പന്നങ്ങളുടെ അളവ് നാല്‍പത്തിമൂന്ന് ശതമാനമായി വളര്‍ന്നു. മൊത്തം ജിസിസി രാജ്യങ്ങളുടെ കയറ്റുമതിയുടെ 11 ശതമാനം വരുമിത്. ആയിരക്കണക്കിന് വര്‍ഷമായി ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുമായി തുടരുന്ന വ്യാപാര ബന്ധം കൂടുതല്‍ ശക്തമാവുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎഇയില്‍ നിക്ഷേപം നടത്തുന്നവരില്‍ ഇന്ത്യക്കാരാണ്മൂന്നാം സ്ഥാനത്തുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടായിരത്തിയൊമ്ബതിനും രണ്ടായിരത്തി പന്ത്രണ്ടിനുമിടയില്‍ ദുബൈ ചേംബര്‍ ഓഫ് കോമേഴ്‌സില്‍ ഇന്ത്യക്കാരുടെ അംഗത്വത്തില്‍ 41 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഇതുവരെ 26000 ഇന്ത്യന്‍ കമ്ബനികളാണ് യുഎഇയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടായിരത്തി ഇരുപത്തിയൊന്നോടെ ഇത് ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വികസിക്കുന്ന നഗരം, ആഗോളബന്ധം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ കാരണങ്ങളാല്‍ ദുബൈയാണ് നിക്ഷേപ രംഗത്ത് ഇന്ത്യക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ന് ദുബൈയിലെ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് പരസ് ഷഹദ്പുരി പറഞ്ഞു. നിലവില്‍ ദുബൈയുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയായ ഇന്ത്യയുമായി 2013ല്‍ 37 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് നടന്നതെന്നും ദുബൈയുടെ മൊത്തം വിദശ വ്യാപാരത്തിലെ പത്ത് ശതമാനം വരുമിതെന്നും അദ്ദേഹം പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല: