ന്യൂഡല്‍ഹി: ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് 32 ഓളം വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു. വിമിയോ, ഗിറ്റ്ഹബ് തുടങ്ങിയ സൈറ്റുകളും ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളിലുള്‍പ്പെടുന്നു. യുട്യൂബ് പോലെ വീഡിയോ ഹോസ്റ്റാണ് വിമിയോ. ഗിറ്റ്ഹബ് പ്രോഗ്രാമിംഗ് കോഡ് ഷെയര്‍ ചെയ്യുന്നതിനും ഹോസ്റ്റ് ചെയ്യുന്നതിനുമായി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ ഉപയോഗിക്കുന്ന സൈറ്റാണ്. ഡിസംബര്‍ 16 ന് പുറത്തുവിട്ട ഉത്തരവനുസരിച്ചാണ് നടപടി. ഇതുപ്രകാരം 32 ഓളം സൈറ്റുകളെ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നു. വിമിയോയ്ക്കും ഗിറ്റ്ഹബിനും പുറമേ പേസ്റ്റ്ബിന്‍,ആര്‍ക്കൈവ് ഡോട്ട് ഓര്‍ജി,പേസ്റ്റി,ക്രിപ്റ്റ് ബിന്‍ തുടങ്ങിയവയും ബ്ലോക്ക് ചെയ്ത സൈറ്റുകളിലുള്‍പ്പെടുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഉത്തരവ് ലംഘിച്ചാല്‍ പിഴ ഈടാക്കുമെന്നും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവില്‍ പറയുന്നു. ഇതാധ്യമായല്ല നിരുപദ്രവകരമായ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത്. നേരത്തേ നിസ്സാരമായ പരാതിയുടെ പേരില്‍ ഒരു കൂട്ടം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ളതീരുമാനം അവിശ്വസനീയവും ഏകപക്ഷീയവുമാണെന്ന് സോഫ്റ്റ് വെയര്‍ രംഗത്തെ പ്രമുഖര്‍ പ്രതികരിച്ചു. .
2015 ജനുവരി 31, ശനിയാഴ്‌ച
വിമിയോ ഉള്‍പ്പടെ 32 വെബ്‌സൈറ്റുകള്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ബ്ലോക്ക് ചെയ്തു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ