കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ കന്പനികളുടെ പട്ടികയില്‍ ലുലുഗ്രൂപ്പും സ്‌ഥാനം പിടിച്ചു. ഓഡിറ്റ് സ്‌ഥാപനമായ ഡിലോയിറ്റ് വാര്‍ഷിക റിപ്പോര്‍ട്ടാണ് ലോകത്തിലെ റീട്ടെയില്‍ കന്പനികളുടെ പുതിയ പട്ടിക പുറത്തിറക്കിയത്. 2013ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രമുഖരായ 250 റീട്ടെയില്‍ കന്പനികളിലൊന്നാണ് ലുലു. 35000 കോടി രൂപയിലധികം വിറ്റുവരവുള്ള ലുലുവിന് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 110 ലേറെ ഹൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റുകളുണ്ട്. ഡിലോയ്‌റ്റ് റിപ്പോര്‍ട്ട് പ്രകാരം 2008 മുതല്‍ 2013വരെ 18 ശതമാനമാണ് ലുലുവിന്‍റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക്. 2012ല്‍ 4.5 ബില്യണ്‍ യു.എസ്. ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന ഗ്രൂപ്പിന് 2013 ആകുന്പോഴേക്കും മൊത്തം വിറ്റുവരവ് 5 ബില്യണ്‍ ഡോളര്‍ മറികടന്നു. 2012നെ അപേക്ഷിച്ച് 14 സ്‌ഥാനങ്ങള്‍ മറികടന്നാണ് ലുലു ആഗോള പട്ടികയില്‍ 183-ാമതായി സ്‌ഥാനം മെച്ചപ്പെടുത്തിയത്. ആഗോള റീട്ടെയില്‍ സ്‌ഥാപനങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ മിഡില്‍ ഈസ്‌റ്റില്‍ നിന്നുള്ള ഏകസ്‌ഥാപനം കൂടിയാണ് വ്യവസായി എം.എ. യൂസഫലി സാരഥിയായിട്ടുള്ള ലുലുഗ്രൂപ്പ്.പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ മലേഷ്യയിലും ഇന്തോനേഷ്യയിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങും. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ബഹറൈന്‍, ഒമാന്‍, ഈജിപ്‌ത് എന്നിവിടങ്ങളിലായി 15 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് തുറക്കുന്നത്.
2015 ജനുവരി 28, ബുധനാഴ്‌ച
ആഗോള റീട്ടെയില്‍ കന്പനികളില്‍ ലുലുഗ്രൂപ്പും

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ