2015 ജനുവരി 28, ബുധനാഴ്‌ച

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം


 sipiem kannur jilla sammelanathin inn thudakkam

കൂത്തുപ്പറമ്ബ്: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും. കൂത്തുപറമ്ബ് ഇ നാരായണന്‍ നഗറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 18 ഏരിയകളില്‍ നിന്നായി 400 പ്രതിനിധികള്‍ പങ്കെടുക്കും. 31 നുള്ള സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ മൂന്ന് വര്‍ഷത്തിനിടയിലുണ്ടായ വിവിധ രാഷ്ട്രീയ കൊലപാതകങ്ങളും, നമോവിചാര്‍ മഞ്ചടക്കമുള്ള കക്ഷികളുമായുള്ള സഹകരണവും പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചയാകും. അതേസമയം സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോരാളികളുടെ സംഗമത്തിലേക്ക് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ക്ഷണിച്ചില്ല. 1964 നു മുന്‍പ് പാര്‍ട്ടി അംഗത്വമുള്ളവരെ ആദരിക്കുന്ന പരിപാടിയിലാണ് ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലടക്കം പങ്കെടുത്ത ബര്‍ലിനെ തഴഞ്ഞത്..പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ പരാതിയില്ലെന്നും എന്നാല്‍ ദു : ഖമുണ്ടെന്നും ബര്‍ലിന്‍ പ്രതികരിച്ചു. 1964ന് മുന്‍പ് പാര്‍ട്ടി അംഗത്വമുള്ളവര്‍,എതിരാളികളുടെ ആക്രമണത്തില്‍ അംഗഭംഗം സംഭവിച്ചവര്‍,രക്തസാക്ഷി കുടുംബങ്ങള്‍ തുടങ്ങി 353 പേരെയാണ് പോരാളികളുടെസംഗമം എന്ന് പേരിട്ട പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ 1942ല്‍ പി കൃഷ്ണപിള്ളയില്‍ നിന്ന് നേരിട്ട് പാര്‍ട്ടി മെമ്ബര്‍ഷിപ്പ് കൈപറ്റിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പരിപാടിയിലേക്ക് ക്ഷണിച്ചില്ല. പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത ജമിനി ശങ്കരനടക്കമുള്ളവര്‍ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു. 2005ല്‍ പാര്‍ട്ടി പുറത്താക്കിയെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി സിപിഎമ്മുമായി ബര്‍ലിന് നല്ല ബന്ധമാണുള്ളത്..പിണറായിയുടെ കേരളരക്ഷാ മാര്‍ച്ചിന് ബര്‍ലിന്റെ പൂര്‍ണ പിന്തുമയുണ്ടയിരുന്നു,ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനും വേണ്ടി ബര്‍ലിന്‍ പ്രവര്‍ത്തിച്ചു..അതേ സമയം പാര്‍ട്ടി പുറത്താക്കിയ എം ആര്‍ മുരളിയടക്കമുള്ളവര്‍ക്ക് മെന്പര്‍ഷിപ്പ് നല്‍കിയെങ്കിലും തനിക്ക് മെന്പര്‍ഷിപ്പ് നല്‍കാത്തതില്‍ വിഷമമുണ്ടെന്നും ബര്‍ലിന്‍ പറഞ്ഞു..

അഭിപ്രായങ്ങളൊന്നുമില്ല: