2015 ജനുവരി 27, ചൊവ്വാഴ്ച

ഡല്‍ഹി-കാബൂള്‍ വിമാനം റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്


 

ന്യൂഡല്‍ഹി• ഡല്‍ഹി_ കാബൂള്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. 1999 ലെ കണ്ഡഹാര്‍ വിമാനറാഞ്ചലിന് സമാനമായരീതിയില്‍ കാബൂളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ഭീകരര്‍ പദ്ധതിയിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന് കാബൂളിലേക്കുള്ള വിമാനസര്‍വീസുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി വിമാനത്തില്‍ എന്‍എസ്ജി കമാന്‍ഡോകളെ വിന്യസിക്കുകയും യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുകയും ചെയ്തു. കൂടാതെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ റിപ്പബ്ളിക് ദിനസന്ദര്‍ശനം മുന്നില്‍ക്കണ്ട് പാക്കിസ്ഥാനിലെ വിവിധ ഭീകരസംഘടനകള്‍ രാജ്യത്ത് ആക്രമണത്തിന് പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതിനിടെ ഗുജറാത്ത് തീരത്ത് സ്‌ഫോടനത്തില്‍ തകര്‍ന്ന പാക്ക് ബോട്ടിലുണ്ടായിരുന്നവരും പാക്കിസ്ഥാന്‍ സേനയും തമ്മില്‍ സന്പര്‍ക്കത്തിലുണ്ടായിരുന്നതായി തീരസംരക്ഷണസേനയ്ക്ക് തെളിവുകള്‍ ലഭിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: