2015 ജനുവരി 29, വ്യാഴാഴ്‌ച

ദിലീപ്- മഞ്ജു വിവാഹമോചനം; നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി


 

കൊച്ചി• ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന കേസില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ഇരുവരും സംയുക്തമായി നല്‍കിയ വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി പരിഗണിച്ചു. വിധി പറയുന്നത് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. മഞ്ജുവും ദിലീപും ഇന്നു രാവിലെ കോടതിയില്‍ ഹാജരായിരുന്നു. ഒരുമിച്ച്‌ ജീവിക്കാന്‍ താല്‍പര്യമിലെ്ലന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 24 നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. അന്നുതന്നെ കോടതി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നു. കൗണ്‍സിലിങിന് ആറു മാസത്തിനു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നാണ് നിയമം.

അഭിപ്രായങ്ങളൊന്നുമില്ല: