കൊച്ചി: എറണാകുളം നോര്‍ത്തില്‍ പരമാര റോഡില്‍ സെക്കന്റ്ഹാന്റ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന പതിനഞ്ചോളം കടകള്‍ക്ക് തീപിടിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. അഗ്നിശമനശേന സ്ഥലത്തെത്തി തീയണച്ചു. പുലര്‍ച്ചെ ഒന്നരയോടെടെയായിരുന്നു സംഭവം. നോര്‍ത്ത് പരമാര റോഡിലുള്ള കടകളില്‍ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാഹനങ്ങളുടെ സെക്കന്റ് ഹാന്റ് സ്‌പെയര്‍പാര്‍ട്‌സ് വില്‍ക്കുന്ന കടകളാണിവ. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാമെന്നാണു കരുതപ്പെടുന്നത്. അഗ്‌നിശമന സേനയുടെ ഏഴ് വാഹനങ്ങള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പണിപ്പെട്ടാണു തീയണച്ചത്. നേരത്തെ നോര്‍ത്ത് പാലത്തിനടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കടകള്‍ മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് പാരമാറ റോഡിലേക്കു മാറ്റുകയായിരുന്നു. വേണ്ടത്ര സുരക്ഷ ഇല്ലാത്ത കോമ്ബൗണ്ടിലാണു കടകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു കടയുടമകള്‍ പറയുന്നു. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. ഈ കടകളില്‍ ഒന്നിലും വൈദ്യുതി കണക്ഷനുകള്‍ ഇല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.
2015 ജനുവരി 28, ബുധനാഴ്‌ച
എറണാകുളം പരമാര റോഡില്‍ കടകള്‍ക്കു തീപിടിച്ചു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ