പെര്‍ത്ത്• ബോളര്‍മാരുടെ മികവിലെങ്കിലും ഒരു കളി ജയിക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ ജെയിംസ് ടെയ്ലറും ജോസ് ബട്ലറും ചേര്‍ന്ന് തടഞ്ഞു. നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പിച്ച് ഇംഗ്ലണ്ട് ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച പെര്‍ത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഓസീസിനെ നേരിടും. സ്‌കോര്‍: ഇന്ത്യ 48.1 ഓവറില്‍ 200 ന് എല്ലാവരും പുറത്ത്, ഇംഗ്ലണ്ട് 46.5 ഓവറില്‍ 7ന് 201. അവസാന നിമിഷം ബട്ലറും ടെയ്ലറും അടുത്തടുത്ത് മടങ്ങിയത് അല്‍പം നാടകീയത ഉണ്ടാക്കിയെങ്കിലും അതൊന്നും ഇംഗ്ലണ്ടിന്‍റെ വിജയം തടുക്കാനായില്ല.66 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരല്‍. ജെയിംസ് ടെയ്ലര്‍ 82 റണ്‍സും ജോസ് ബട്ലര്‍ 67 റണ്‍സുമെടുത്തു. ടൂര്‍ണമെന്‍റില്‍ ഒരു മല്‍സരം പോലും ജയിക്കാതെയാണ് ഇന്ത്യയുടെ പുറത്താകല്‍. ലോകകപ്പിന് തയാറെടുക്കുന്ന നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് ബാറ്റിങ്ങിലെ പരാജയം വന്‍ വെല്ലുവിളിയായിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണിങ്വിക്കറ്റില്‍ അജങ്ക്യ രഹാനെയും(73) ശിവര്‍ ധവാനും ചേര്‍ന്ന് 83 റണ്‍സ് കൂട്ടിചേ്ചര്‍ത്തു. എന്നാല്‍ പിന്നീട് ബാറ്റിങ് പാടെ തകര്‍ന്നു. 44.2 ഓവറില്‍ ഒന്‍പതിന് 165 എന്ന നിലയില്‍ നിന്ന് ഇന്ത്യന്‍ സ്‌കോര്‍ 200ലെത്തിച്ചത് അവസാന വിക്കറ്റില്‍ മോഹിത് ശര്‍മ_ മുഹമ്മദ് ഷാമി കൂട്ടുകെട്ടാണ്. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സ് കൂട്ടിചേ്ചര്‍ത്തു. 17 പന്തില്‍ മൂന്നു ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 25 റണ്‍സെടുത്ത ഷാമിയാണ് ഇന്ത്യന്‍ നിരയില്‍ അവസാനം പുറത്തായത്.ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ വിരാട് കോഹ്ലി എട്ടു റണ്‍സുമായി മടങ്ങി. സ്ഥാനം മാറിയെന്ന വിവാദത്തിനിടെ കോഹ്ലി ഇന്ന് മൂന്നാമനായാണ് ഇറങ്ങിയത്. സുരേഷ് റെയ്ന(ഒന്ന്), അന്പാട്ടി റായിഡു(12), ക്യാപ്റ്റന്‍ ധാേണി(17) സ്റ്റുവാര്‍ട്ട് ബിന്നി(ഏഴ്), രവീന്ദ്ര ജഡേജ(അഞ്ച്), അസ്കര്‍ പട്ടേല്‍(ഒന്ന്), എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റീവന്‍ ഫിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് പ്രതിരോധിക്കാവുന്നതാണ് ഇന്ത്യയുടെ സ്‌കോര്‍ എങ്കിലും അവരുടെ തുടക്കം പാളി. മോഹിത് ശര്‍മയും സ്റ്റുവാര്‍ട്ട് ബിന്നിയും അസ്കര്‍ പട്ടേലും ചേര്‍ന്ന് ബോളിങ് ആക്രമണം ഏറ്റെടുത്തപ്പോള്‍ ഇംഗ്ലണ്ട് പരുങ്ങി. ഇയാന്‍ ബെല്‍(10), മൊയിന്‍ അലി(17), ജോ റൂട്ട്(മൂന്ന്്), ക്യാപ്റ്റന്‍ മോര്‍ഗന്‍(രണ്ട്), രവി ബൊപ്പാര(നാല്) എന്നിവര്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ മുളച്ചതാണ്. എന്നാല്‍ ആറാം വിക്കറ്റില്‍ ടെയ്ലറും ബട്ലറും ചേര്‍ന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 125 റണ്‍സാണ് കൂട്ടിചേ്ചര്‍ത്തത്.
2015 ജനുവരി 30, വെള്ളിയാഴ്‌ച
വീണ്ടും തോറ്റു; ഒരു മല്‍സരം പോലും ജയിക്കാതെ ഇന്ത്യ പുറത്ത്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ