2015 ജനുവരി 27, ചൊവ്വാഴ്ച

തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു


 

ഡിസംബര്‍ 28ന് ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്നു സിംഗപ്പൂരിലേക്ക് പോകവേ ജാവാക്കടലില്‍ 162 യാത്രക്കാരുമായി തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു.ഞായറാഴ്ച സമുദ്രത്തിന്റെ അടിത്തട്ടിലെ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ബ്ലാക്ക് ബോക്‌സ് കുരുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു.അതെ സമയം രണ്ടാമത്തെ ബ്‌ളാക്ക് ബോക്‌സും കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.യാത്രാ വിവരങ്ങളും കോക്ക്പിറ്റിലെ സംഭാഷണവും അടങ്ങിയ ബ്ലാക്ക് ബോക്‌സ് ലഭിച്ചാല്‍ അപകട കാരണംഎന്താണെന്ന് മനസിലാക്കാന്‍ സാധിക്കും.അപകടം നടന്നതിന് ശേഷം ഇതുവരെ 48 മൃതദേഹങ്ങളും വിമാനത്തിന്‍റെ പ്രധാനപ്പെട്ട അഞ്ചു ഭാഗങ്ങളും ഇത് വരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: