2015 ജനുവരി 30, വെള്ളിയാഴ്‌ച

ഫേസ്ബുക്ക് പണിമുടക്കി; ഹാക്ക് ചെയ്‌തെന്ന് ലിസാര്‍ഡ്‌സ്‌


വാഷിങ്ടണ്‍: ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ മണിക്കൂറോളം നിശ്ചലമായി. കഴിഞ്ഞ ദിവസമാണ് ഏകദേശം ഒരു മണിക്കൂറോളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗരഹിതമായത്. തങ്ങള്‍ സൈറ്റുകള്‍ ഹാക്ക് ചെയ്യുകയായിരുന്നുവെന്ന് ഒരു സംഘം അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ചില സാങ്കേതിക തകരാറുകളാണ് കാരണമെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തി. സംഭവത്തിന് പിന്നില്‍ തങ്ങളാണെന്ന് കുപ്രസിദ്ധ ഹാക്കിങ് ഗ്രൂപ്പായ ലിസാര്‍ഡ് സ്‌ക്വാഡാണ് വെളിപ്പെടുത്തിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഹിപ്ചാറ്റ്, മൈസ്‌പേസ്, തുടങ്ങിയ സൈറ്റുകളുടെ പ്രവര്‍ത്തനമാണ് ഇന്നലെ 12 മണിയോടടുപ്പിച്ച്‌ കുറച്ചു നേരത്തേക്ക് നിലച്ചത്. പിന്നീടാണ് തങ്ങള്‍ ഹാക്ക് ചെയ്തതാണെന്ന അവകാശവാദവുമായി ലിസാര്‍ഡ് സ്‌ക്വാഡ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും തങ്ങളാണെന്ന് ലിസാര്‍ഡ് സ്‌ക്വാഡ് അവാശപ്പെട്ടിരുന്നു. സോറി, സംതിങ് വെന്റ് റോങ് എന്ന മെസേജാണ് സൈറ്റുകള്‍ നിലച്ച സമയത്ത് കാണിച്ചിരുന്നത്. ഇയിടെയായി മൂന്നാം തവണയാണ് ഫേസ്ബുക്ക് ക്രാഷ് ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: