2015 ജനുവരി 30, വെള്ളിയാഴ്‌ച

14കാരിയെ ജയിലിലടച്ചു; ഇസ്രായീലിനെതിരെ സോഷ്യല്‍ മീഡിയ തരംഗം


ജറൂസലേം: പതിനാല് വയസ്സുകാരിയായ ഫലസ്തീന്‍ പെണ്‍കുട്ടിയെ ജയിലിലടച്ച ഇസ്രായീല്‍ ക്രൂരതക്കെതിരെ പ്രതിഷേധം രൂക്ഷമാവുന്നു. ഇസ്രായീലിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തു വന്നു. തടവ് കൂടാതെ 1,500 ഡോളര്‍ പിഴയും കുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇസ്രായീല്‍ അധിനിവേശത്തിലുള്ള വെസ്റ്റ്ബാങ്കിലൂടെ കടന്നു പോയ വാഹനങ്ങളുടെ നേരെ കല്ലെറിഞ്ഞെന്ന കുറ്റം ചുമത്തിയാണ് ജനുവരിയില്‍ കുട്ടിയെ ജയിലിലടച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. രണ്ട് മാസത്തെ തടവാണ് കുട്ടിക്ക് വിധിച്ചിരിക്കുന്നത്. മലാക് അല്‍ ഖാത്തിബിന്റെ കൈവശം ഒരു കത്തി കണ്ടെത്തിയെന്നും ഇസ്രായീല്‍ അധികൃതര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കുട്ടിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് മലാക് അല്‍ ഖാത്തിബിന്റെ കുടുംബം വ്യക്തമാക്കി. ഇസ്രായീല്‍ ജയിലിലുള്ള പ്രായം കുറഞ്ഞ പെണ്‍കുട്ടികളില്‍ ഒരാളാണ് മലാക്. പ്രധാനമായും #FreeMalak and #ملاك_الخطيب ("Malak al-Khatib") തുടങ്ങിയ ടാഗുകളിലാണ് മലാകിന്റെ മോചനത്തിനായുള്ളപ്രതിഷേധങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: