2015 ജനുവരി 30, വെള്ളിയാഴ്‌ച

ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം: ബിജെപിയും പിഡിപിയും ഒന്നിചേ്ചക്കും


 

ശ്രീനഗര്‍• ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയും പിഡിപിയും സഖ്യം രൂപീകരിക്കുമെന്നു റിപ്പോര്‍ട്ടുകള്‍. മന്ത്രി സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നതു സംബന്ധിച്ച്‌ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ ബിജെപി എംഎല്‍എമാര്‍ ഇന്നു യോഗം ചേരും. മുതിര്‍ന്ന നേതാവായ റാം മാധവും യോഗത്തില്‍ പങ്കെടുക്കും.ബിജെപിയുമായി ചേരുന്നത് ജമ്മു കശ്മീരിനും രാജ്യത്തിനും ഗുണം ചെയ്‌യുമെങ്കില്‍ സഖ്യത്തില്‍ ഏര്‍പ്പെടുന്നതില്‍ തനിക്കു വൈമനസ്യമിലെ്ലന്നു പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായും സയീദ് പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍ മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനമാണെന്നും കേന്ദ്രം സംസ്ഥാനത്തിലെ ജനവിധിയെ ബഹുമാനിക്കുകയും വേണമെന്നും സയീദ് കൂട്ടിചേ്ചര്‍ത്തു. പിഡിപിക്ക് 28, ബിജെപി 25 എന്നിങ്ങനെയാണ് സീറ്റ് നില. നാഷനല്‍ കോണ്‍ഫറന്‍സിന് 15 സീറ്റും കോണ്‍ഗ്രസിന് 12 സീറ്റുമുണ്ട്. സ്വതന്ത്രര്‍ക്കും മറ്റു ചെറിയ പാര്‍ട്ടികള്‍ക്കുമായി ഏഴ് സീറ്റുകളുമാണുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല: