2015 ജനുവരി 28, ബുധനാഴ്‌ച

ടാറ്റാ ഗ്രൂപ്പ് പാല്‍ വില്‍പന രംഗത്തേക്കു കടക്കുന്നു

 
ഹൈദ്രാബാദ്: ടാറ്റാ ഗ്രൂപ്പ് പാല്‍ വില്‍പന രംഗത്തേക്കു കടക്കുന്നു. ഹൈദ്രാബാദ് ആസ്ഥാനമായ ക്രീംലൈന്‍ ഡയറിയില്‍ ഓഹരികള്‍ സ്വന്തമാക്കിയാണ് ടാറ്റാ പുതിയ മേഖലയിലേക്കു പ്രവേശിക്കുന്നത്. വ്യോമയാനം മുതല്‍ ഐടിവരെ വ്യാപിച്ചു കിടക്കുന്ന ടാറ്റാ ഗ്രൂപ്പ് ഇത് ആദ്യമായി പാല്‍ക്കച്ചവടത്തിനു ഇറങ്ങുന്നത്. വര്‍ഷം 700 കോടി രൂപ വാര്‍ഷിക വിറ്റുവുള്ള സ്ഥാപനമാണ് ഹൈദ്രാബാദ് ആസ്ഥാനമായ ക്രീംലൈന്‍ ഡയറി. ജഴ്‌സി മില്‍ക് എന്ന പേരില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തനം. ടാറ്റാ ക്യാപ്പിറ്റലും മോത്തിലാല്‍ ഓസ്വാള്‍ ഗ്രൂപ്പും ചേര്‍ന്ന് 420 കോടി രൂപ മുടക്കിയാണ് ക്രീം ലൈന്‍ ഡയറിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നത്. ഇതോടെ ക്രീം ലൈന്‍ ആസ്തി 700 കോടിയിലെത്തും. നിലവില്‍ 30 ചില്ലിങ് യൂണിറ്റുകളാണ് ക്രീംലൈനിന് ഉള്ളത്. 28 വര്‍ഷമായി ആന്ധ്രയിലെ മുന്‍നിര പാല്‍ കമ്ബനിയാണ് ക്രീം ലൈന്‍. കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുന്നതിനൊപ്പം സ്വന്തമായും നിരവധി ഫാമുകള്‍ കമ്ബനിക്കുണ്ട്. ദിവസവും ഏഴു ലക്ഷം ലിറ്റര്‍ പാല്‍ ആണ് വില്‍ക്കുന്നത്. 18,000 കോടി രൂപ വിറ്റുവരവുള്ള അമൂല്‍ ഗ്രൂപ്പിനൊപ്പംമല്‍സരിക്കാന്‍ ക്രീംലൈനിനെ പര്യാപ്തമാക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല: