ഫ്‌ളോറിഡ: പിതാവിന്റെ തോക്കെടുത്ത 2 വയസുകാരന്‍ അബന്ധത്തില്‍ വെടിപൊട്ടി മരിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ദാരുണമായ സംഭവം നടന്നത്. കെവിന്‍ ഏല്‍സ് എന്നയാളുടെ മകന്‍ കാലിബ് ആണ് മരിച്ചത്. കാലിബിന് കാറില്‍ ഇരുത്തിയ ശേഷം കെവിന്‍ ചില സാധനങ്ങളെടുക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കാറിന്റെ ഗ്ലൗവ് ബോക്‌സിലിരുന്ന തോക്ക് കാലിബ് എടുക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ