2015 ജനുവരി 28, ബുധനാഴ്‌ച

മാള അരവിന്ദന്റെ ശവസംസ്‌കാരം നാളെ


 

അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം മാള അരവിന്ദന്റെ ശവസംസ്‌കാരം നാളെ രാവിലെ എട്ട് മണിക്ക് മാളയിലെ വസതിയില്‍ നടക്കും. അദ്ദേഹത്തിന്റെ മൃതശരീരം ജന്മനാടായ മാളയില്‍ ഇന്നെത്തിക്കും. മാള അരവിന്ദന്‍ പഠിച്ച സ്‌കൂളായ സെന്റ് ആന്റണീസ് സ്‌കൂളില്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെക്കും. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തും. നേരത്തെ സംഗീത നാടക അക്കാദമിയില്‍ അദ്ദേഹത്തിന്റെ മൃതശരീരം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ 19നാണ് ചലച്ചിത്രതാരം മാള അരവിന്ദനെ കോയമ്ബത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിലെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. മരണ സമയത്ത് ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. കോയമ്ബത്തൂരില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം തൃശ്ശൂരില്‍ എത്തിച്ചു. തൃശ്ശൂരിലെ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിന്വെച്ചു. നാളെ രാവിലെ എട്ട് മണിക്ക് താനാട്ട് വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല: