കൊച്ചി: പ്രമുഖ ചലച്ചിത്ര താരങ്ങളായ മഞ്ജുവാര്യരും ദീലീപും വിവാഹമോചിതരായി. ഇരുവരും സംയുക്തമായി നല്‍കിയ വിവാഹമോചന ഹരജി എറാണകുളം കുടുംബകോടതി അംഗീകരിച്ചു. വ്യാഴാഴ്ചയാണ് കേസിന്‍്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത്. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരും വ്യാഴാഴ്ച കുടുംബകോടതി ജഡ്ജി പി മോഹന്‍ദാസിനു മുന്നില്‍ ഹാജരായിരുന്നു. ശനിയാഴ്ച വിധി പ്രഖ്യാപനമുണ്ടാകുമെന്ന് കോടതി അറിയിച്ചിരുന്നു. ഒരുമിച്ച് പോകാന്‍ കഴിയില്ളെന്ന്‌ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതോടെ സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. അതിനാല്‍ ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകര്‍ മുഖേനയാണ് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയത്. മകള്‍ മീനാക്ഷിയുടെയോ, സ്വത്തു വകകളില്‍ മേലുളള അവകാശമോ മഞ്ജു വാര്യര്‍ ഉന്നയിച്ചിരുന്നില്ല. മീനാക്ഷി ദിലീപിന്‍്റെ പക്കല്‍ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. മഞ്ജു നല്ല സുഹൃത്തുക്കളാണെന്നും തന്‍്റെ കുഞ്ഞിന്‍്റെ അമ്മയാണെന്നും ദിലീപും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 24 നാണ് വിവാഹമോചനംആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. അന്നുതന്നെ കോടതി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നു. കേസ് നടപടികള്‍ രഹസ്യമായിരിക്കണമെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
2015 ജനുവരി 31, ശനിയാഴ്‌ച
മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരായി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ