2015 ജനുവരി 28, ബുധനാഴ്‌ച

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത്‌ ലക്ഷം തൊഴിലവസരങ്ങള്‍


 

മുംബൈ: വന്പന്‍ കുതിച്ചു ചാട്ടത്തിനു കോപ്പുകൂട്ടുന്ന രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ ഉടന്‍ ആവശ്യമുള്ളത്‌ ഒരു ലക്ഷം ജീവനക്കാരെ. 72000 കോടി രൂപയുടെ വ്യാപാരമാണ്‌ ഇപ്പോള്‍ ഓണ്‍ലൈന്‍ വിപണിവഴി നടക്കുന്നത്‌. ഒരു ലക്ഷം കോടി രൂപയുടെ വ്യാപാര ലക്ഷ്യത്തിലേക്കു കുതിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പണിയെടുക്കാന്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷം പേരുടെ ആവശ്യമുണ്ട്‌. നഗരങ്ങളിലെ റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ വഴി ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നത്‌ ഇപ്പോള്‍ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009ല്‍ 280 കോടി ഡോളറിന്‍റെ വ്യാപാരമാണ്‌ ഓണ്‍ലൈനിലൂടെ രാജ്യത്ത്‌ നടന്നത്‌. 2013 ആയപ്പോള്‍ ഇത്‌ 1260 കോടി ഡോളറിലെത്തി. വരും വര്‍ഷങ്ങളില്‍ 30 ശതമാനം വ്യാപാര വര്‍ധനയാണ്‌ പ്രതീക്ഷിക്കുന്നത്‌. രാജ്യാന്തരതലത്തില്‍ ഇത്‌ 10 ശതമാനം മാത്രമാണ്‌. തദ്ദേശിയരായ ഫ്‌ളിപ്‌ കാര്‍ട്ട്‌, സ്‌നാപ്‌ ഡീല്‍, പേടിഎം എന്നിവയ്‌ക്കു പുറമേ ആമസോണ്‍, ആലിബാബ, ഈബേ തുടങ്ങിയ രാജ്യാന്തര കന്പനികളും ഓണ്‍ലൈന്‍ വ്യാപാര രംഗത്ത്‌ കടുത്ത മത്സരത്തിലാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: