2015 ജനുവരി 30, വെള്ളിയാഴ്‌ച

പ്രകൃതിയുടെ ചങ്ങാതിയായി 'ദി അപ്ടൗണ്‍" തിരുവനന്തപുരത്ത്


 

ഫര്‍ണീച്ചര്‍ വ്യാപാര രംഗത്തെ പ്രമുഖരായ ഇന്‍ഡ്രോയല്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്‌റ്റേറ്റ് വിഭാഗമായ ഇന്‍ഡ്രോയല്‍ പ്രൊപ്പര്‍ട്ടീസ് ലിമിറ്റഡ് തിരുവനന്തപുരത്ത് അത്യാഡംബര ഭവന പദ്ധതിയായ 'ദി അപ്‌ടൗണ്‍" ഒരുക്കുന്നു. പി.എം.ജി കണ്ണമൂല റോഡില്‍ 2.33 ഏക്കറിലാണ് പദ്ധതി. അന്താരാഷ്‌ട്ര നിലവാരത്തില്‍ 165 അപാര്‍ട്‌മെന്റുകളാണ് ദി അപ്‌ടൗണിലുള്ളത്. കാറ്റും വെളിച്ചവും സ്വാഭാവികമായി ലഭിക്കും വിധം പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ദമായാണ് മുറികളുടെ നിര്‍മ്മാണം.പൂര്‍ണമായും എയര്‍ കണ്ടിഷന്‍ ചെയ്‌ത ലോബി, വിശാലമായ ബാല്‍ക്കണി, അത്യാധുനിക അടുക്കള, ആധുനിക സൗകര്യങ്ങളുള്ള ബാത്ത്‌റൂം, വൈ-ഫൈയോടെ ബിസിനസ് സെന്റര്‍, സംഗീതാസ്വാദന സ്ഥലം, സ്വിമ്മിംഗ് പൂള്‍, സ്‌പാ, ഹോം തിയേറ്റര്‍, ഡേ കെയര്‍, ബില്യാര്‍ഡ്‌സ്, സ്‌നൂക്കര്‍ തുടങ്ങിയ വിനോദ സൗകര്യങ്ങള്‍, ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ദി അപ്‌ടൗണിന്റെ പ്രത്യേകതകളാണ്. താമസക്കാര്‍ക്കായി പ്രത്യേക ജോലിക്കാരും യാത്രയ്‌ക്കായി ആഡംബര കാറുകളും ഡ്രൈവറും ലഭ്യമാണ്. പ്ളാറ്റിനം, ഡയമണ്ട് എന്നീ വീഭാഗങ്ങളിലാണ് അപാര്‍ട്മെന്റുകള്‍ ലഭിക്കുക. പൂര്‍ണമായും ശീതീകരിച്ചതാണ് പ്ളാറ്റിനംഅപാര്‍ട്മെന്റുകള്‍. ഹോം ഓട്ടോമേഷന്‍ സംവിധാനവുമുണ്ട്. കര്‍ട്ടണ്‍ നിയന്ത്രണം, മൂഡ് ലൈറ്റിംഗ്, മോഷന്‍ സെന്‍സര്‍, കാമറ അടങ്ങിയ ഡോര്‍ ഫോണ്‍, ഗ്യാസ് ലീക്ക് ഡിറ്റക്‌ഷന്‍, വൈ-ഫൈ തുടങ്ങിയവ പ്ളാറ്റിനം അപാര്‍ട്‌മെന്റിന്റെ മികവുകളാണ്. ഡിസൈനര്‍ കിച്ചന്‍ കാബിനറ്റുകളും ഇറക്കുമതി ചെയ്‌ത ഡോറുകളും ട്വിന്റഡ് ഗ്ളാസുകളും ഡയമണ്ട് അപാര്‍ട്മെന്റിന്റെ പ്രത്യേകതകളാണ്. സൗന്ദര്യവും ആധുനികതയും കുലീനതയും സുരക്ഷയും കൈകോര്‍ക്കുന്ന നിര്‍മ്മാണ ശൈലിയാണ് അപ്‌ടൗണില്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇന്‍ഡ്രോയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഗതന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞു. രൂപകല്‌പന മുതല്‍ നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും രാജ്യാന്തര ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടര്‍ കെ.എസ്. പ്രേംകുമാര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: