2015 ജനുവരി 30, വെള്ളിയാഴ്‌ച

പാക്കിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു

pakkisthanil muslim palliyil sphodanam; 50 per
ഇസ്ലാമാബാദ്• പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഷിയ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 40 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷിഖാര്‍പൂരിലെ ഷിയാ മുസ്ലിം പള്ളിയില്‍ ഇന്നുച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന ചടങ്ങുകള്‍ നടക്കുന്നതിനു തൊട്ടു മുന്‍പായിരുന്നു സ്‌ഫോടനം. പള്ളിക്കകത്ത് ഒട്ടേറെ വിശ്വാസികളുണ്ടായിരുന്നു. ചാവേറുകളാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെങ്കിലും പൊലീസ് അത് സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല.ജനുവരി 10ന് റാവല്‍പിണ്ടിയിലെ ഷിയ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: