2015 ജനുവരി 30, വെള്ളിയാഴ്‌ച

കിരണ്‍ ബേദിയെക്കാള്‍ സുന്ദരി ഷാസിയ ഇല്‍മി: മാര്‍ക്കണ്ഡേയ കട്ജു


 kiran bedhiyekkal sundhari shasiya ilmi: markkandeya


കിരണ്‍ ബേദിയെക്കാള്‍ സുന്ദരി ഷാസിയ ഇല്‍മി: മാര്‍ക്കണ്ഡേയ കട്ജു


ന്യൂഡല്‍ഹി • കിരണ്‍ ബേദിയെക്കാള്‍ സുന്ദരി ഷാസിയ ഇല്‍മിയാണെന്ന സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിന്‍റെ പരാമര്‍ശം വിവാദത്തില്‍. ഡല്‍ഹി തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട് കട്ജു തന്‍റെ ട്വിറ്ററില്‍ എഴുതിയ വാക്കുകളാണ് വിവാദമുയര്‍ത്തിയത്. ഷാസിയ ഇല്‍മി, കിരണ്‍ ബേദിയെക്കാള്‍ സുന്ദരിയാണ്. ഷാസിയ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെങ്കില്‍ ബിജെപിക്ക് ഡല്‍ഹിയില്‍ വിജയം ഉറപ്പായിരുന്നു. സൗന്ദര്യമുള്ളവര്‍ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്‌യുക. എന്നെപ്പോലുള്ള ഒരു വ്യക്തി ഷാസിയെപ്പോലുള്ള സുന്ദരികള്‍ക്കായിരിക്കും വോട്ട് ചെയ്‌യുക. ട്വിറ്ററിലെ കട്ജുവിന്‍റെ കുറിപ്പ് ഇപ്രകാരമാണ്.നേരത്തെ ബോളിവുഡ് താരം കത്രീന കെയ്ഫിനെ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാക്കണമെന്നു കട്ജു നടത്തിയ പരാമര്‍ശം വിവാദമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് താന്‍ പറഞ്ഞത് തമാശയാണെന്നും അതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും കട്ജു പറഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: