ന്യൂഡല്‍ഹി • ആഗോള സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്‍കണമെന്ന് യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഇരുപതാം നൂറ്റാണ്ടില്‍ രൂപീകരിച്ച സംഘടനകള്‍ കാലോചിതമായി പുതുക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് സ്ഥിരാംഗസ മിതിയില്‍ ഇന്ത്യന്‍ പ്രവേശത്തിന് ഒബാമയുടെ പിന്തുണ. പ്രഭാഷണത്തിനിടെയായിരുന്നു യുഎസ് പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്.പരസ്പര സുരക്ഷ ഒരുക്കുന്നതിലൂടെ ഇന്ത്യ_യുഎസ് ബന്ധം ദൃഢതരമാക്കണമെന്നും ഒബാമ പറഞ്ഞു. ഇന്ത്യയും യുഎസും നിഷ്ഠുരമായ ഭീകരതയ്ക്ക് ഇരയായിട്ടുണ്ട്. പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കണം. ആണവായുധങ്ങളില്ലാത്ത ലോകമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഒബാമ പറഞ്ഞു. ആഗോള പങ്കാളികളെന്ന ആശയം അര്‍ഥവത്താകാന്‍ ആഗോള തലത്തില്‍ സഹകരിച്ചുള്ള കൂടുതല്‍ പ്രവര്‍ത്തനം വേണം. ഏഷ്യ പസഫിക് മേഖലയില്‍ നാവികസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും ഇന്ത്യയ്ക്ക് ആ മേഖലയില്‍ കൂടുതല്‍ പങ്കു വഹിക്കാനുണ്ടെന്നും ഒബാമ അഭിപ്രായപ്പെട്ടു.
2015 ജനുവരി 27, ചൊവ്വാഴ്ച
യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഒബാമ
ന്യൂഡല്‍ഹി • ആഗോള സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്‍കണമെന്ന് യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഇരുപതാം നൂറ്റാണ്ടില്‍ രൂപീകരിച്ച സംഘടനകള്‍ കാലോചിതമായി പുതുക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് സ്ഥിരാംഗസ മിതിയില്‍ ഇന്ത്യന്‍ പ്രവേശത്തിന് ഒബാമയുടെ പിന്തുണ. പ്രഭാഷണത്തിനിടെയായിരുന്നു യുഎസ് പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്.പരസ്പര സുരക്ഷ ഒരുക്കുന്നതിലൂടെ ഇന്ത്യ_യുഎസ് ബന്ധം ദൃഢതരമാക്കണമെന്നും ഒബാമ പറഞ്ഞു. ഇന്ത്യയും യുഎസും നിഷ്ഠുരമായ ഭീകരതയ്ക്ക് ഇരയായിട്ടുണ്ട്. പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കണം. ആണവായുധങ്ങളില്ലാത്ത ലോകമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഒബാമ പറഞ്ഞു. ആഗോള പങ്കാളികളെന്ന ആശയം അര്‍ഥവത്താകാന്‍ ആഗോള തലത്തില്‍ സഹകരിച്ചുള്ള കൂടുതല്‍ പ്രവര്‍ത്തനം വേണം. ഏഷ്യ പസഫിക് മേഖലയില്‍ നാവികസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും ഇന്ത്യയ്ക്ക് ആ മേഖലയില്‍ കൂടുതല്‍ പങ്കു വഹിക്കാനുണ്ടെന്നും ഒബാമ അഭിപ്രായപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ