2015 ജനുവരി 31, ശനിയാഴ്‌ച

ഫോക്‌സ്വാഗണ്‍ 93,500 കാറുകള്‍ തിരിച്ചു വിളിക്കുന്നു


മുംബൈ: ഫോക്‌സ് വാഗണും ഉപകന്പനികളും വിപണിയിലെത്തിച്ച 93,500 കാറുകള്‍ ലോകമെന്പാടും തിരിച്ചു വിളിക്കുന്നു. തിരിച്ചുവിളിക്കുന്ന കൂട്ടത്തില്‍ ഫോക്‌സ്വാഗണിന്‍റെ ഉപകന്പനികളായ ഓഡിയുടെയും പോര്‍ഷെയുടെയും കാറുകളും ഉള്‍പ്പെടും. തിരിച്ചുവിളിക്കുന്ന കാറുകളിലെല്ലാം സമാനമായ മൂന്നു ലിറ്റര്‍ വി 6 എഞ്ചിനാണു ഘടിപ്പിച്ചിട്ടുള്ളത്‌. കാറുകളുടെ ഫ്യുവല്‍ ഇന്‍ജെക്‌റ്റര്‍ റെയ്‌ലുകളും സീലുകളും സൗജന്യമായി മാറ്റി നല്‍കുമെന്നാണു കന്പനി അറിയിച്ചിരിക്കുന്നത്‌. ലോകമെന്പാടുമുള്ള ഓഡിയുടെ 80,000 കാറുകള്‍ ഇതിനകം തിരിച്ചു വിളിച്ചുകഴിഞ്ഞു. അയല്‍ രാജ്യമായ ചൈനയില്‍ നടപടി തുടങ്ങിക്കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ ഇതു സംബന്ധിച്ച്‌ വ്യക്‌തത ഇനിയും വന്നിട്ടില്ല. ഓട്ടത്തിനിടയില്‍ വിറയല്‍ കൂടുതലായി അനുഭവപ്പെടുന്നു എന്ന പരാതിയും ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ്‌ കാറുകള്‍ തിരിച്ചു വിളിക്കുന്നതെന്നാണു കന്പനിയുടെ വിശദീകരണം. ഇന്ധനത്തിന്‍റെ മണം പരക്കുന്നുവെന്ന കാറുടമകളുടെ പരാതിയെത്തുടര്‍ന്നു രണ്ടു വര്‍ഷമായി കന്പനി പ്രശ്‌നം നിരീക്ഷിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: