2015 ജനുവരി 30, വെള്ളിയാഴ്‌ച

കാണാതായ എയര്‍ ഏഷ്യ വിമാനം പറത്തിയത് കോപൈലറ്റ്


 

ജക്കാര്‍ത്ത: 162 യാത്രക്കാരുമായി കഴിഞ്ഞ ഡിസംബറില്‍ കാണാതായ എയര്‍ ഏഷ്യ വിമാനം അപകടസമയത്ത് പറത്തിയിരുന്നത് കോപൈലറ്റാണെന്ന് ഇന്‍ഡോനേഷ്യയുടെ സുരക്ഷാ സമിതി സ്ഥിരീകരിച്ചു.താരതമ്യേന പരിചയം കുറഞ്ഞ കോപൈലറ്റിനെ പൈലറ്റ് സഹായിക്കുന്നുണ്ടായിരുന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. വിമാനം പെട്ടെന്ന് ഉയര്‍ത്താന്‍ ശ്രമിച്ചത് അപകടകാരണമായെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല: