2015 ജനുവരി 31, ശനിയാഴ്‌ച

യുവനടനും നാല് സ്ത്രീകളും മയക്കുമരുന്നുമായി പിടിയില്‍


 

കൊച്ചി: മലയാള സിനിമയിലെ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു സ്ത്രീകളെയും മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റുചെയ്തു. 'ഇതിഹാസ' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഷൈനും ഒരു അസിസ്റ്റന്റ് ഡയറക്ടറും മൂന്ന് മോഡലുകളുമാണ് പിടിയിലായത്. ഷൈന്‍, ബംഗലൂരു സ്വദേശിയും സഹസംവിധായികയുമായ ബ്ലസി, മോഡലുകളായ ടിന്‍സി, രേഷ്മ, സ്‌നേഹ എന്നിവരാണവര്‍. വിവാദവ്യവസായി നിഷാമിന്റെ കടവന്ത്രയിലെ ഫ് ളാറ്റില്‍ ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിനിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. രണ്ടരലക്ഷം രൂപവിലവരുന്ന പത്തു ഗ്രാം കൊക്കെയ്ന്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തി. ടോമിനൊപ്പം പിടിയിലായ നാലു സ്ത്രീകളില്‍ ഒരാള്‍ കര്‍ണാടക സ്വദേശിയും മൂന്നുപേര്‍ മലയാളികളുമാണ്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പുലര്‍ച്ചെ ഫ് ളാറ്റില്‍ റെയ്ഡ് നടത്തിയത്. ഫോട്ടോ: വി.കെ അജി പണക്കൊഴുപ്പിന്റെ ലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച വിവാദ വ്യവസായി മുറ്റിച്ചൂര്‍ അടക്കാപ്പറമ്ബില്‍ മുഹമ്മദ് നിഷാമിന്റെ ഫ് ളാറ്റിലാണ് റെയ്ഡ് നടന്നത്. ഷൈന്‍ ടോം ചാക്കോവാരിയെല്ലൊടിഞ്ഞ് ദേഹമാസകലം പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ നില ഗുരുതരമായി തുടരുകയാണ്. പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിഷാം ഇപ്പോള്‍ റിമാന്‍ഡിലാണ്. മദ്യലഹരിയിലാണ് നിഷാം ചന്ദ്രബോസിനെതിരെ അക്രമമഴിച്ചുവിട്ടത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണ്. വനിതാപോലീസിനെ കാറിലിട്ട് പൂട്ടിയതടക്കമുള്ള കേസുകള്‍ ഇയാള്‍ക്കതിരെയുണ്ട്. പുകയിലയുടെ ഏജന്‍സിയുള്ളതിനാല്‍ ഇന്ത്യയില്‍ പലഭാഗത്തും ഇയാള്‍ക്ക് ഓഫീസുണ്ട്. ഇയാള്‍ തോക്ക് ഉപയോഗിക്കാറുണ്ട് എന്ന പരാതിയെ തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം ഇയാളുടെ വീടും തറവാടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: