ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ മലയാളവും |
തിരുവനന്തപുരം: ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ മലയാളവും ഉള്‍പ്പെടുത്തി. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് മറ്റ് ഭാഷകളില്‍ നിന്ന് മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്യാം. എന്നാല്‍ തര്‍ജമ കൃത്യമല്ല എന്ന പരിമിതി ഗൂഗിള്‍ ട്രാന്‍സ്ലേറ്റിനുണ്ട്. കേരള ഈസ് മൈ സ്റ്റേറ്റ് എന്ന് ഇംഗ്ലീഷിലെഴുതിയാല്‍ കേരളം എന്റെ സ്ഥിതി എന്നാകും ഗൂഗിള്‍ പരിഭാഷപ്പെടുത്തുക. പുതിയതായി 10 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗൂഗിള്‍ തര്‍ജമ ചെയ്യുന്ന ഭാഷകള്‍ 90 ആയി. ഇതുവഴി 20 കോടി ആളുകള്‍ക്ക് തര്‍ജ്ജമ സേവനം ഉപയോഗപ്പെടുത്താനാകുമെന്നാണ് ഗൂഗിളിന്റെ കണക്ക്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ