2015 ജനുവരി 28, ബുധനാഴ്‌ച

എന്റെ കുട്ടിയുടെ അമ്മയല്ലേ.. മഞ്ജു നല്ല സുഹൃത്തായി തുടരുമെന്ന് ദിലീപ്; താരദമ്ബതികളുടെ വിവാഹമോചന ഹര്‍ജിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി; വിധി പ്രസ്താവം ശനിയാഴ്‌ച്ച


 

 കൊച്ചി: ദിലീപ് മഞ്ജു വാര്യര്‍ വിവാഹമോചന ഹര്‍ജിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇരുവരും ഇന്ന് എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. യോജിച്ചു പോകാന്‍ സാധിക്കില്ലെന്നു ദിലീപും മഞ്ജുവും കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ മറ്റന്നാള്‍ വിധി പ്രഖ്യാപിക്കും. മഞ്ജു നല്ല സുഹൃത്തായിരിക്കുമെന്ന് ദിലീപ് പിന്നീട് പറഞ്ഞു. എന്റെ കുട്ടിയുടെ അമ്മയല്ലേയെന്നാണ് ദിലീപ് പ്രതികരിച്ചത്. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന് ഇരുവരും ഇന്ന് കുടുംബകോടതി ജഡ്ജി പി മോഹന്‍ദാസിനു മുന്നില്‍ ഹാജരായത്. ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് ഇരുവരും കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതികമായി വിവാഹമോചനം പൂര്‍ത്തിയായി. വിധി പ്രഖ്യാപനം ശനിയാഴ്‌ച്ച ഉണ്ടാകും ജൂലൈ 24നാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്. മകളെ ദിലീപിനൊപ്പം വിട്ടുകൊടുക്കാന്‍ മഞ്ജു നേരത്തേ സമ്മതിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: