2015 ജനുവരി 27, ചൊവ്വാഴ്ച

2015ല്‍ പുതിയ ഓഫറുകളുമായി ബി എസ് എന്‍ എല്‍


 

കൊച്ചി: പുതുവര്‍ഷം പ്രമാണിച്ച്‌ ബി എസ് എന്‍ എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചു. 50 രൂപ മുതല്‍ 90 രൂപ വരെയുള്ള എല്ലാ ടോപ്പ്‌അപ്പ് റീചാര്‍ജുകള്‍ക്കും ഫുള്‍ ടോക് ടൈം ലഭിക്കും. മാര്‍ച്ച്‌ 23വരെ 150, 250, 550 എന്നീ ടോപ്പ്‌അപ്പുകള്‍ക്കും ഫുള്‍ ടോക് ടൈം ലഭിക്കും. 1000, 1100, 1500, 2000, 2200, 2500, 3000, 3300 എന്നീ തുകക്ക് ടോപ്പ് അപ്പ് ചെയ്താല്‍ 10 ശതമാനവും 5500, 6000 എന്നീ തുകകള്‍ക്കുള്ള ടോപ്പ് അപ്പ് റീചാര്‍ജ്ജുകള്‍ക്ക് 20 ശതമാനവും അധിക സംസാര സമയവും ഈ കാലയളവില്‍ ലഭിക്കും. 125 രൂപയുടെ പുതിയ കോംബോ വൗച്ചറും പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ 177 മിനിറ്റ് സംസാര സമയം, 200 എം ബി ഡാറ്റ, 100 എസ് എം എസ് എന്നിവ ഒരുമാസ കാലാവധിയില്‍ ലഭിക്കും. 125 രൂപ്ക്കു റീചാര്‍ജ് ചെയ്‌തോ ടഠഢ ഇഛങആഛ125 എന്ന് 123ലേക്കു മെസേജ് ചെയ്‌തോ ഈ വൗച്ചര്‍ ആക്ടിവേറ്റ് ചെയ്യാം. ചില ഡാറ്റാ പ്ലാനുകളുടെ കാലാവധിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 561 രൂപയുടെ എസ് ടി വിയില്‍ അഞ്ച് ജി ബി ഡാറ്റ 60 ദിവസ കാലാവധിയില്‍ ലഭിക്കും. 821(7ജി ബി), 1011(10ജി ബി), 1949(20ജി ബി) എന്നീ എസ് ടി വികള്‍ക്ക് 90 ദിവസം കാലാവധിലഭിക്കും. ഡാറ്റാ പ്ലാനുകള്‍ക്കുള്ള ആനുകൂല്യം മാര്‍ച്ച്‌ 31വരെ ലഭ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല: