2015 ജനുവരി 30, വെള്ളിയാഴ്‌ച

എം.എച്ച്‌ 370 മലേഷ്യന്‍ വിമാനം അപകടത്തില്‍ പെട്ടതായി പ്രഖ്യാപിച്ചു


 

ക്വലാലമ്ബൂര്‍: കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ എട്ടിന് 239 പേരുമായി കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനുമുകളില്‍വച്ച്‌ അപകടത്തില്‍പെട്ടതായും ആരും ജീവിച്ചിരിപ്പില്ല എന്ന വിശ്വാസത്തില്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും മലേഷ്യ വ്യാഴാഴ്ച ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലമ്ബൂരില്‍നിന്ന് ചൈനയിലെ ബീജിംഗിലേക്ക് പോയ വിമാനത്തില്‍ ഏറിയപങ്കും ചൈനക്കാരായിരുന്നു. ഇതോടെ ലോകത്തെ ഞെട്ടിപ്പിച്ച ഒരു വിമാനാപകടം ദുരൂഹതകളോടെ ചരിത്രത്താളുകളില്‍ ഇടംപിടിക്കുകയാണ്. വഴിമാറി സഞ്ചരിച്ച വിമാനത്തെ മനഃപൂര്‍വം അപകടത്തില്‍ പെടുത്തുകയായിരുന്നുവെന്നാണ് യാത്രക്കാരുടെ ബന്ധുക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് വിമാനം എവിടെയെന്ന് കണ്ടെത്താന്‍ വേണ്ടി ചെലവാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല: