2015 ജനുവരി 27, ചൊവ്വാഴ്ച

എന്നെ താക്കീതു ചെയ്യാന്‍ ആര്‍ക്കും കഴിയില്ല: പി സി ജോര്‍ജ്


 

തിരുവനന്തപുരം: എന്നെ താക്കീതു ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ്. ആരേയും ഭയന്നല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും ജോര്‍ജ് പറഞ്ഞു. സത്യവും ധര്‍മവും നീതിയും അടിസ്ഥാനമാക്കിയാണ് ജീവിക്കുന്നതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പി സി ജോര്‍ജിനെയും ബാലകൃഷ്ണപിള്ളയേയും താക്കീത് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ജോര്‍ജിന്റെ പ്രസ്താവന. ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: