ന്യൂഡല്‍ഹി • യുഎസ് പ്രസിഡന്‍റ്് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ വ്യവസായികള്‍ താല്‍പര്യം കാട്ടുന്നുണ്ടെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. ഇന്ത്യയിലെയും അമേരിക്കയിലെയും വ്യവസായപ്രമുഖരുടെ സമ്മേളനം ഇന്ത്യയുടെ കാര്യത്തില്‍ തികഞ്ഞ വിശ്വാസമാണു പ്രകടിപ്പിച്ചത്. ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള അമേരിക്കന്‍ വ്യവസായ സമൂഹത്തിന്‍റെ താല്‍പര്യം വളരെ കൂടുതലായിരുന്നു. ഇന്ത്യയില്‍ വ്യവസായം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതു സംബന്ധിച്ചായിരുന്നു ഏറെയും സംശയങ്ങള്‍: മന്ത്രി ഫെയ്സ്ബുക്കില്‍ എഴുതി.പല പ്രമുഖ സന്പദ് വ്യവസ്ഥകളും ഗൗരവപൂര്‍ണമായ വെല്ലുവിളികള്‍ നേരിടുന്ന സമയമാണെന്നു ജയ്റ്റ്ലി ഓര്‍മിപ്പിച്ചു. ഇന്ത്യ വളര്‍ച്ചാനിരക്കു ത്വരിതപ്പെടുത്തുമെന്ന പ്രതീക്ഷയാണുള്ളത്. പ്രത്യാശ വീണ്ടും തിരിചെ്ചത്തിയിരിക്കുന്നു. തടസ്സങ്ങളോ അലസതയോ കാരണം ഈ അവസരം നഷ്ടപ്പെടാന്‍ അനുവദിച്ചുകൂടാ. ദാവോസില്‍ നിന്നുയര്‍ന്ന വ്യക്തവും ദൃഢവുമായ സന്ദേശം ഇതാണ്. ഇന്ത്യക്കു കൂടുതല്‍ നിക്ഷേപമാണു വേണ്ടത്. ആഭ്യന്തര വിഭവസമാഹരണം മതിയാവില്ല. ബിസിനസ് മേധാവികളുടെയോഗത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ പേര്‍ പങ്കെടുത്തു. സ്ഥലപരിമിതി കാരണം ഒട്ടേറെപ്പേര്‍ക്കു നിരാശപ്പെടേണ്ടിവന്നെന്നും ജയ്റ്റ്ലി പറഞ്ഞു
2015 ജനുവരി 29, വ്യാഴാഴ്‌ച
യുഎസ് വ്യവസായികള്‍ക്ക് ഇന്ത്യയോട് താല്‍പര്യമേറെ: അരുണ്‍ ജയ്റ്റ്ലി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ