2015 ജനുവരി 30, വെള്ളിയാഴ്‌ച

ഇനി പണവും ട്വീറ്റ് ചെയ്യാം


 

 സാധാരണ ട്വീറ്റുകള്‍ നടത്തിയിട്ടും ആരും ശ്രദ്ധിക്കുന്നില്ലേ? എന്നാല്‍ ഇനി ഒരൊറ്റ ട്വീറ്റ് മതി സകലരും നിങ്ങളുടെ പിന്നാലെ കൂടാന്‍. ഐ.സി.ഐ.സി.ഐ ബാങ്കും, ട്വിറ്ററും കൂടിയാരംഭിച്ച പുതിയ സംരഭമാണ് അധികം ഫോളോവേഴ്‌സ് ഇല്ലാത്തവര്‍ക്കും പെട്ടെന്ന് താരമാകാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെ മറ്റൊരാള്‍ക്ക് പണം കൈമാറാനുള്ള സംവിധാനമാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ട്വിറ്ററുമായി ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്യാനും, മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു തവണ പരമാവധി 5000 രൂപവരെയാണ് അയക്കാന്‍ സാധിക്കുക. ഒരു ദിവസത്തില്‍ 10000 രൂപയും. ഇതിനായി ആദ്യം നിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യിക്കുകയാണ് വേണ്ടത്. അതിനുവേണ്ടി @ICICBank എന്ന അക്കൗണ്ട് ഫോളോ ചെയ്തശേഷം '#reg' എന്ന ഫോര്‍മാറ്റില്‍ മെസ്സേജ് ചെയ്യുക. ഇതിനുശേഷം ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് ഈ ഫോര്‍മാറ്റില്‍ അയക്കുക '#regotp'.. ഇതോടെനിങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പണമയച്ചു തുടങ്ങാം. അതിന്റെ ഫോര്‍മാറ്റ് ഇതാണ് #Pay @...

അഭിപ്രായങ്ങളൊന്നുമില്ല: