വാഷിങ്ടണ്‍ • അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഒൗദ്യോഗിക വസതിയായ വൈറ്റ് ഹൗസ് വളപ്പില്‍ ആളില്ലാചെറുവിമാനം തകര്‍ന്നു വീണു. അപകടമില്ല. അമേരിക്കയുടെ ആകാശത്തു തലങ്ങും വിലങ്ങും പറക്കുന്ന ആളില്ലാ വിമാനങ്ങളെ (ഡ്രോണ്‍) നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യം സജീവമായ സന്ദര്‍ഭത്തിലാണ് അതീവ സുരക്ഷാമേഖലയായ വൈറ്റ് ഹൗസിനുള്ളിലെ അപകടം. വിമാനം നിയന്ത്രിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു വ്യക്തി മുന്നോട്ടുവന്നതായി രഹസ്യാന്വേഷണ വിഭാഗം വക്താവ് അറിയിച്ചു.
എന്നാല്‍ ഇയാളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ഡ്രോണ്‍ ഏതു കന്പനിയുടേതാണെന്നും വ്യക്തമാക്കിയിട്ടില്ല. കളിവിമാനങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണു തകര്‍ന്നുവീണത്.
പുലര്‍ചെ്ച മൂന്നു മണിയോടെ ആളില്ലാവിമാനം വൈറ്റ് ഹൗസ് വളപ്പിനു മുകളില്‍ കടന്നപ്പോള്‍ തന്നെ നിരീക്ഷണത്തിലായിരുന്നു. തകര്‍ന്നുവീണ ഉടന്‍ പരിസരത്തു സുരക്ഷാവലയം തീര്‍ത്തു. സ്‌ഫോടകശേഷിയുള്ള വസ്തുക്കളുമായി ആളില്ലാവിമാനങ്ങള്‍ക്കു സഞ്ചരിക്കാന്‍ കഴിയുമെന്നതിനാലാണ് ആശങ്ക വര്‍ധിച്ചത്.ഇന്ത്യാ സന്ദര്‍ശനത്തിലായതിനാല്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഭാര്യ മിഷേലും വൈറ്റ് ഹൗസിലില്ലായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ