2015 ജനുവരി 28, ബുധനാഴ്‌ച

200 രാജ്യങ്ങളിലേക്ക് സൗജന്യമായി വിളിക്കാം, ഹൈക്കിലൂടെ...


 

രണ്ടു വര്‍ഷം മുമ്ബ് ഒരു ഡിസംബര്‍ 12 നാണ് ഇന്ത്യക്കാരന്റെ മൊബൈല്‍ സന്ദേശ ആപായ ഹൈക്കിന്റെ പിറവി. ചെറിയ കാലയളവിനുള്ളില്‍ തന്നെ ഹൈക്ക് പടര്‍ന്നുപന്തലിച്ചു. ഇന്ന് മൂന്നര കോടിയിലേറെ വരും ഹൈക്ക് ഉപഭോക്താക്കളുടെ എണ്ണം. ഉപഭോക്താവിനെ രാജാവായി കാണുന്ന ഹൈക്ക് ഒടുവില്‍ സൗജന്യമായി 200 വിദേശ രാജ്യങ്ങളിലേക്ക് വിളിക്കാനുള്ള സംവിധാനം അവതരിപ്പിച്ചു. ഫ്രീ വോയ്സ് കോളിങ് എന്ന സംവിധാനമാണ് ഹൈക്ക് ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്. ഈ സംവിധാനം ഉപയോഗിച്ച്‌ ലോകത്തെ 200 രാജ്യങ്ങളിലേക്ക് ഫ്രീ വോയ്‌സ് കോള്‍ നടത്താന്‍ കഴിയും. ബുധനാഴ്ചയാണ് ഈ സംവിധാനം നിലവില്‍ വന്നത്. 2ജി, 3ജി, വൈഫൈ നെറ്റ് വര്‍ക്കുകളില്‍ ഹൈക്ക് ഉപയോഗിച്ച്‌ കോള്‍ ചെയ്യാം. സോഫ്റ്റ്ബാങ്കിന്റെയും ഭരതി എന്റര്‍പ്രൈസസിന്റെയും സംയുക്ത സംരംഭമായ ഹൈക്ക്, അടുത്തിടെ അമേരിക്കന്‍ വോയിസ് കോളിങ് കമ്ബനിയായ സിപ്പ് ഫോണിനെ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് 200 രാജ്യങ്ങളിലേക്ക് സൗജന്യമായി വിളിക്കാനുള്ള സംവിധാനം ഹൈക്ക് അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡില്‍ മാത്രമാണ് നിലവില്‍ ഈ സൌകര്യം ലഭ്യമാകുക. ഹൈക്കിന്റെ 90 ശതമാനം ഉപയോക്താക്കളുംആന്‍ഡ്രോയിഡില്‍ നിന്നാണ്. എന്നാല്‍ ഉടന്‍ തന്നെ ഐ.ഒ.എസ്, വിന്‍ഡോസ് പതിപ്പുകള്‍ ഹൈക്ക് ഇറക്കുമെന്നാണ് സൂചന. വാട്സ്‌ആപിനും സ്‍കൈപ്പിനും അടക്കമുള്ള ആപുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഹൈക്കിന്റെ ഈ സംവിധാനം.

അഭിപ്രായങ്ങളൊന്നുമില്ല: