2015 ജനുവരി 26, തിങ്കളാഴ്‌ച

വാട്ട്സ്‌ആപ്പ് ഇനി വെബ് ബ്രൌസറിലും


 vattsaapp ini veb brausarilum

വാട്ട്സ്‌ആപ്പിന്‍റെ ഉപയോഗം മൊബൈലില്‍ മാത്രം പരിമിതപ്പെടുത്തുന്നത് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്ക് ഒടുവില്‍ പരിഹാരം. വാട്ട്സ്‌ആപ്പ് ഇനി വെബ് ബ്രൌസറിലും ലഭ്യമാകും. ഉപയോക്താവിന്‍റെ മൊബൈല്‍ ഫോണിന്‍റെ വിപുലീകരിച്ച രൂപം മാത്രമാകും വെബ് ബ്രൌസറെന്ന ഇക്കാര്യം വ്യക്തമാക്കി കൊണ്ട് പോസ്റ്റ് ചെയ്ത ബ്ലോഗില്‍ ഫേസ്ബുക്ക് സിഇഒ ജാന്‍കോം അറിയിച്ചു. വാട്ട്സ് ആപ്പ് വെബ് ബ്രൌസറില്‍ ലഭ്യമാക്കാന്‍ https://web.whatsapp.com എന്ന ലിങ്ക് ആദ്യം തുറക്കണം. ഇതോടെ ലഭിക്കുന്ന ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ മൊബൈല്‍ ഫോണിലും വെബ് ബ്രൌസറിലും വാട്ട്സ്‌ആപ്പ് ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാകും ആദ്യ ഘട്ടത്തില്‍ ഈ സംവിധാനം ലഭ്യമാകുക. ആപ്പിള്‍ പ്ലാറ്റ്ഫോമിന്‍റെ പരിമിതികള്‍ മൂലം തല്‍ക്കാലത്തേക്ക് ഐഒഎസ് ഫോണുകളില്‍ പുതിയ സംവിധാനം ലഭ്യമാകുകയില്ലെന്ന് ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ ക്രോമില്‍ മാത്രമാകും ആദ്യ ഘട്ടത്തില്‍ വെബ് പതിപ്പ് ലഭിക്കുക. വാട്ട്സ്‌ആപ്പിന്‍റെ പുതിയ പതിപ്പ് ഡൌണ്‍ലോഡ് ചെയ്ത ശേഷം മാത്രമെ വെബ് ബ്രൌസറിനായി ശ്രമിക്കാവൂയെന്നും ജാന്‍കോംഅറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: