2015 ജനുവരി 28, ബുധനാഴ്‌ച

അല്‍ മദീന ഗ്രൂപ്പിന്റെ മാംഗോ ഹൈപ്പര്‍മാര്‍ക്കറ്റ്​ ദുബൈയില്‍ ആരംഭിച്ചു


 

റീട്ടെയില്‍ രംഗത്തെ പ്രമുഖരായ അല്‍ മദീന ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മാംഗോ ഹൈപ്പര്‍മാര്‍ക്കറ്റ്​ദുബൈയില്‍ ഉദ്​ഘാടനം ചെയ്​തു. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്നിലാണ്​പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്​തുറന്നത്​. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്​ഘാടനം അബ്ദുല്ല പുതിയോട്ടില്‍ നിര്‍വ്വഹിച്ചു. അല്‍ മദീന ഗ്രൂപ്പ് മാനേജിങ്​ഡയറക്ടര്‍ അബ്ദുല്ല പൊയില്‍, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എം എം താഹ എന്നിവരും ഉദ്​ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നിരവധി ഓഫറുകള്‍ ഉപഭോക്താക്കളായി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 1967 ല്‍ സ്ഥാപിതമായ അല്‍ മദീന ഗ്രൂപ്പിന്​കീ‍ഴില്‍ യു എ ഇയില്‍ മാത്രമായി നിലവില്‍ 60 ലേറെ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. ഇത്​കൂടാതെ ദുബൈ,അബുദാബി,ഷാര്‍ജ,സൗദി അറേബ്യ എന്നിവിടങ്ങളിലായി പുതിയ ഔട്​ലെറ്റുകള്‍ കൂടി പുതുതായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉദ്​ഘാടന ചടങ്ങില്‍ ബിസിനസ്​രംഗത്തെയും-സാമൂഹ്യ രംഗത്തെയും നിരവധി പ്രമുഖരും സംബന്ധിച്ചു

അഭിപ്രായങ്ങളൊന്നുമില്ല: