2015 ജനുവരി 28, ബുധനാഴ്‌ച

പാക്ക് താരത്തിന് പ്രേത ബാധ...


 pakk tharathin pretha badha

കറാച്ചി: പാക്ക് താരത്തിന് പ്രേത ബാധ. ന്യൂസിലന്റിലെ ഹോട്ടല്‍ മുറിയില്‍ വച്ച്‌ ഹാരിസ് സൊഹൈല്‍ പ്രേതത്തിനെ കണ്ട് പേടിച്ചു. ഹോട്ടലില്‍ താന്‍ താമസിച്ച മുറിയില്‍ പ്രേതത്തെ കണ്ടെന്നാണ് സൊഹൈലിന്റെ പരാതി. പ്രേതത്തെ കുറിച്ച്‌ ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ട സൗഹൈല്‍ വേറെ മുറി ആവശ്യപ്പെട്ടത്രെ അര്‍ധരാത്രി എണീറ്റപ്പോഴാണ് സൊഹൈല്‍ പ്രേതത്തിനെ കണ്ടത്. ഈ സമയത്ത് കടുത്ത പനിയും സൊഹൈലിന് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ഏകദിന മത്സരങ്ങളാണ് പാക്ക് ടീം ന്യൂസിലന്റിലെത്തിയത്. പ്രേതകഥയുടെ യാഥാര്‍ത്യമറിയാതെ അങ്കലാപ്പിലാണ് ടീം അധികൃതരും സഹതാരങ്ങളും മാധ്യമ ലോകവും.

അഭിപ്രായങ്ങളൊന്നുമില്ല: