തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളില്‍ നിന്ന് വിജിലന്‍സ് മൊഴി എടുത്തു തുടങ്ങി. ബിജു രമേശ് റിപ്പോര്‍ട്ടര്‍ ടി വിയിലൂടെ പുറത്തുവിട്ട ശബ്ദരേഖയിലുളള ജോണ്‍ കല്ലാട്ട് ഇന്ന് മൊഴി നല്‍കുന്നതിനായി വിജിന്‍സിന്റെ മുന്നില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കൊച്ചിയില്‍ നടന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കെ എം മാണിക്ക് കോഴ നല്‍കിയത് സംബന്ധിച്ച് ജോണ്‍ കല്ലാട്ട് വിശദീകരിക്കുന്ന ഭാഗം ശബ്ദരേഖയില്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. ബാര്‍ കോഴക്കേസില്‍ ജോണ്‍ കല്ലാട്ടിനെ സ്വാധീനിക്കാന്‍ ജോസ് കെ മാണി എം പി ശ്രമിച്ചതായും ബിജു രമേശ് ആരോപിച്ചിരുന്നു. ജോണ്‍ അടക്കം 10 പേര്‍ക്കാണ് നിലവില്‍ വിജിലന്‍സ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്നും നാളെയുമായി ഇവര്‍ വിജിലന്‍സിന് മൊഴി നല്‍കുമെന്നാണ് സൂചന.
2015 ജനുവരി 28, ബുധനാഴ്‌ച
ബാറുടമകളില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുക്കാന്‍ തുടങ്ങി..
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളില്‍ നിന്ന് വിജിലന്‍സ് മൊഴി എടുത്തു തുടങ്ങി. ബിജു രമേശ് റിപ്പോര്‍ട്ടര്‍ ടി വിയിലൂടെ പുറത്തുവിട്ട ശബ്ദരേഖയിലുളള ജോണ്‍ കല്ലാട്ട് ഇന്ന് മൊഴി നല്‍കുന്നതിനായി വിജിന്‍സിന്റെ മുന്നില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കൊച്ചിയില്‍ നടന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കെ എം മാണിക്ക് കോഴ നല്‍കിയത് സംബന്ധിച്ച് ജോണ്‍ കല്ലാട്ട് വിശദീകരിക്കുന്ന ഭാഗം ശബ്ദരേഖയില്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. ബാര്‍ കോഴക്കേസില്‍ ജോണ്‍ കല്ലാട്ടിനെ സ്വാധീനിക്കാന്‍ ജോസ് കെ മാണി എം പി ശ്രമിച്ചതായും ബിജു രമേശ് ആരോപിച്ചിരുന്നു. ജോണ്‍ അടക്കം 10 പേര്‍ക്കാണ് നിലവില്‍ വിജിലന്‍സ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്നും നാളെയുമായി ഇവര്‍ വിജിലന്‍സിന് മൊഴി നല്‍കുമെന്നാണ് സൂചന.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ